മലയാളികളുടെ തിരോധാനത്തില്‍ ആദ്യ അറസ്റ്റ്: യുഎപിഎ ചുമത്തിയ ഖുറൈഷി മുംബൈയില്‍ അറസ്റ്റില്‍

islamic-state

മുംബൈ: കേരളത്തില്‍ നിന്നും വിദേശത്തേക്ക് മലയാളികള്‍ കടന്ന സംഭവത്തില്‍ പൊലീസ് ഒരാളെ പിടികൂടി. മതപണ്ഡിതനും ഇസ്‌ലാമിക് പീസ് ഫൗണ്ടേഷന്‍ അധ്യാപകനുമായ ഖുറേഷിയാണ് മുംബൈയില്‍ അറസ്റ്റിലായത്. കൊച്ചി പൊലീസാണ് ഖുറേഷിയെ അറസ്റ്റ് ചെയ്തത്. ഇയാളെ ഉടന്‍ കേരളത്തിലെത്തിക്കും. മലയാളികള്‍ കാണാതായ സംഭവത്തില്‍ ആദ്യ അറസ്റ്റാണിത്.

ഖുറേഷിക്കെതിരെ കൊച്ചി പൊലീസ് നേരത്തെ യുഎപിഎ ചുമത്തിയിരുന്നു. പാലക്കാട് നിന്നും കാണാതായ മെറിന്റെ സഹോദരന്‍ നല്‍കിയ പരാതിയിലാണ് ഖുറേഷിയെ അറസ്റ്റ് ചെയ്തത്. തന്നെ ഭീകര സംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ നിര്‍ബന്ധിച്ചുവെന്ന് സഹോദരന്‍ മൊഴി നല്‍കിയിരുന്നു. കൊച്ചി സ്വദേശിയായ മെറിന്‍ മതംമാറി മറിയം എന്ന പേര് സ്വീകരിക്കുകയും പാലക്കാട് സ്വദേശി യഹിയയെ വിവാഹം കഴിക്കുകയും ചെയ്തിരുന്നു. ഇരുവരേയും കാണാതായെന്ന് ചൂണ്ടിക്കാട്ടി മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

ഐ.എസ് ബന്ധം സ്ഥിരീകരിച്ച 11 പേര്‍ക്കെതിരെ യുഎപിഎ ചുമത്തിയിരുന്നു. ഇവരില്‍ അഞ്ച് പേര്‍ക്ക് ഐഎസുമായി നേരിട്ട് ബന്ധമുണ്ടെന്നാണ് കേന്ദ്ര-സംസ്ഥാന രഹസ്യാന്വേഷണ വിഭാഗങ്ങളുടെ പ്രാഥമിക നിഗമനം. കാസര്‍ഗോഡ് തൃക്കരിപ്പൂരില്‍ നിന്നും ദുരൂഹ സാഹചര്യത്തില്‍ കുടുംബങ്ങളെ കാണാതായ സംഭവത്തിന്റെ അന്വേഷണം എന്‍ഐഎക്ക് കൈമാറാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

DONT MISS
Top