യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: ഡൊണാള്‍ഡ് ട്രംപിനെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു

donald-trumpക്ലീവ്‌ലാന്‍ഡ്: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി ഡൊണാള്‍ഡ് ട്രംപിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഒഹിയോവിലെ ക്ലീവ്‌ലാന്‍ഡില്‍ നടന്ന പാര്‍ട്ടിയുടെ മൂന്ന് ദിവസത്തെ കണ്‍വെന്‍ഷനില്‍ 1725 പേരുടെ പിന്തുണ നേടിക്കൊണ്ടാണ് ട്രംപിന്റെ സ്ഥാനാര്‍ത്ഥിത്വം. നവംബര്‍ 8ന് നടക്കുന്ന തെരഞ്ഞെടിുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയപടെ ഹിലാരി ക്ലിന്റനെതിരെയാണ് ട്രംപ് മത്സരിക്കുന്നത്.

അമേരിക്കന്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഇന്ത്യാന ഗവര്‍ണ്ണര്‍ മൈക്ക് പെന്‍സിനെയാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്. ട്രംപിന്റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വ നേരത്ത് അദ്ദേഹത്തിന്റെ നാലു മക്കളും വേദിയിലുണ്ടായിരുന്നു.

50 സംസ്ഥാനങ്ങളില്‍ നിന്നായി ഏകദേശം 5000 പ്രതിനിധികളാണ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നത്. നാലു ദിവസങ്ങളിലായി നടക്കുന്ന കണ്‍വെന്‍ഷനില്‍ സ്വന്തം സ്ഥാനാര്‍ത്ഥിത്വത്തിന്റെ യോഗ്യത തെളിയിക്കാനുള്ള പെടാപാടിലാണ് സ്ഥാനാര്‍ത്ഥികള്‍ ഇരുവരും. രാജ്യത്തിനു വേണ്ടി താന്‍ കഠിനാധ്വാനം ചെയ്യുമെന്നായിരുന്നു ട്രംപിന്റെ പ്രതികരണം. എന്നാല്‍ ട്രംപ് അമേരിക്കന്‍ ജനതയ്ക്ക് വാദ്ഗാനം ചെയ്തതൊന്നും നടപ്പിലാക്കുകയില്ലെന്ന് ഹിലാരി ക്ലിന്റണ്‍ പറഞ്ഞു.

ട്രംപിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ വലിയ വിമര്‍ശനങ്ങളും പ്രതിഷേധ പ്രകടനങ്ങളുമായിരുന്നു രാജ്യവ്യാപകമായി ഉയര്‍ന്നത്.

DONT MISS
Top