കാന്‍സര്‍ രോഗികളായ കുട്ടികള്‍ക്ക് വേണ്ടി കരുതിവെച്ചിരുന്ന പണവുമായി കടക്കുന്ന യുവതി; വീഡിയോ

storeഓസ്റ്റിന്‍: അമേരിക്കയിലെ ടെക്‌സാസിലുള്ള ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ ജൂലൈ ഏഴിന് ഒരു മോഷണം നടത്തി. കടയിലെത്തിയ ഒരു യുവതി കാന്‍സര്‍ രോഗികള്‍ക്ക് വേണ്ടി സ്വരൂപിച്ചിരുന്ന പണവും മോഷ്ടിച്ച് കടക്കുകയാണ് ചെയ്തത്. സംഭവം നടന്ന് രണ്ടാഴ്ച പിന്നിടുമ്പോഴും യുവതിയെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞില്ല. മോഷ്ടാവിനെ പിടികൂടുന്നതിനായി സൂപ്പര്‍ മാര്‍ക്കറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് തിങ്കളാഴ്ച പുറത്തുവിട്ടു. ‘കള്ളി’യെ പിടികൂടാന്‍ ദൃശ്യങ്ങള്‍ സഹായകമാകുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്.

ഫെയ്‌സ്ബുക്കിലൂടെയാണ് പൊലീസ് മോഷണ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. കൗണ്ടറിന് സമീപം വെച്ചിരുന്ന പണപ്പെട്ടിയുമായി യുവതി കടന്നുകളയുകയാണ് ചെയ്തത്. കൗണ്ടറില്‍ കാഷ്യര്‍ ഇരിക്കുമ്പോഴായിരുന്നു സംഭവം. പിന്നീട് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് മോഷണ വിവരം കടയുടമ അറിയുന്നത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

DONT MISS
Top