പുതിയ അണ്‍എയ്ഡഡ് കോഴ്‌സുകള്‍ വേണ്ട; പരീക്ഷാ കലണ്ടറില്‍ കൃത്യത പാലിക്കണമെന്നും വിദ്യാഭ്യാസ മന്ത്രി

C-RAVEENDRANATHതിരുവനന്തപുരം: പുതിയ അണ്‍എയ്ഡഡ് കോഴ്‌സുകള്‍ വേണ്ടെന്ന് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ്. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകളിലെ വൈസ് ചാന്‍സലര്‍മാര്‍ക്കാണ് മന്ത്രിയുടെ നിര്‍ദ്ദേശം. പരീക്ഷാ കലണ്ടറില്‍ കൃത്യത പാലിക്കണമെന്നും മന്ത്രി കര്‍ശന നിര്‍ദ്ദേശം നല്‍കി. ഇത് സംബന്ധിച്ച് സര്‍വകലാശാലകള്‍ സംയുക്ത ജേണല്‍ പുറത്തിറക്കാനും തീരുമാനമായി. വൈസ് ചാന്‍സലര്‍മാരും മന്ത്രിയും ചേര്‍ന്നു നടത്തിയ സംയുക്ത യോഗത്തിലാണ് കോഴ്‌സുകള്‍ സംബന്ധിച്ചും പരീക്ഷാ കലണ്ടറില്‍ കൃത്യത പാലിക്കേണ്ടത് സംബന്ധിച്ചും നിര്‍ദ്ദേശമുയര്‍ന്നത്.

എഞ്ചിനീയറിങ് കോഴ്‌സുകള്‍ക്കുണ്ടായ നിലവാരത്തകര്‍ച്ച ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോഴ്‌സുകള്‍ക്കും സംഭവിക്കുന്നുവെന്ന വിലയിരുത്തലിനെത്തുടര്‍ന്നാണ് സര്‍ക്കാര്‍ നീക്കം. ഉന്നത വിദ്യാഭ്യാസ രംഗത്ത് കൂടുതല്‍ അച്ചടക്കവും ആസൂത്രണവും വേണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. യോഗത്തില്‍ പങ്കെടുത്ത വൈസ് ചാന്‍സലര്‍മാര്‍ സര്‍ക്കാര്‍ തീരുമാനങ്ങളെ സ്വാഗതം ചെയ്തു.

DONT MISS
Top