മനം മയക്കും സുഗന്ധം; പുരുഷന്മാര്‍ക്കായി സണ്ണി ലിയോണ്‍ പെര്‍ഫ്യൂം ഉടനെത്തും

sunney

യുവ പ്രേക്ഷകര്‍ക്കിടയില്‍ സൂപ്പര്‍ താരമായി മാറിയ ബോളിവുഡ് സുന്ദരി സണ്ണി ലിയോണിന്റെ പേരില്‍ പെര്‍ഫ്യൂം ഇറങ്ങുന്നു. പുരുഷന്മാര്‍ക്കായി മാത്രം ഇറങ്ങുന്ന പെര്‍ഫ്യൂമാണെന്ന പ്രത്യേകത ഇതിനുണ്ട്. സണ്ണി ലിയോണ്‍ ലസ്റ്റ് എന്നാണ് പെര്‍ഫ്യൂമിന്റെ പേര്.

കഴിഞ്ഞ മെയ് മാസം ദുബായില്‍ വെച്ച് നടന്ന മിഡില്‍ ഈസ്റ്റ് ബ്യൂട്ടിവേള്‍ഡ് പ്രദര്‍ശനത്തിനിടയില്‍ സണ്ണി ലിയോണ്‍ തന്നെയാണ് പെര്‍ഫ്യൂം പുറത്തിറക്കിയത്. ഭര്‍ത്താവ് ഡാനിയല്‍ വെബര്‍ പെര്‍ഫ്യൂമുമായി നില്‍ക്കുന്ന ചിത്രം സണ്ണി ലിയോണ്‍ ഫെയ്‌സ് ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

പെര്‍ഫ്യൂം രണ്ടാഴ്ചയ്ക്കുള്ളില്‍ വിപണിയിലെത്തുമെന്ന് ഫെയ്‌സ്ബുക്ക് പേജിലൂടെ സണ്ണി അറിയിച്ചു.

DONT MISS
Top