തിരുവനന്തപുരം നഗരസഭയിലെ പ്ലാസ്റ്റിക് നിരോധനം; കടകളില്‍ വ്യാപക പരിശോധന

plastic

തിരുവനന്തപുരം: പ്ലാസ്റ്റിക് നിരോധനം ഏര്‍പ്പെടുത്തിയ നഗരസഭയുടെ തീരുമാനം പാലിക്കാത്തവരെ ലക്ഷ്യമിട്ട് തിരുവനന്തപുരം നഗരസഭ. 50 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് കവറുകള്‍ ഉപയോഗിക്കുവരെ കണ്ടെത്താന്‍ വേണ്ടി നഗരസഭ നടത്തിയ പരിശോധനയില്‍ 100 കിലോയോളം പ്ലാസ്റ്റിക്കുകളാണ് കണ്ടെത്തിയത്. തിരുവനന്തപുരം നഗരസഭാ പരിധിയില്‍ 50 മൈക്രോണില്‍ താഴെയുള്ള കവറുകള്‍ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയത്.

ഇത്തരം കവറുകള്‍ക്കു പകരം 50 മൈക്രോണില്‍ കൂടുതലുള്ള കവറുകളാണ് വില്‍ക്കേണ്ടതെന്നും നഗരസഭ നിര്‍ദ്ദേശം നല്‍കിയിരുന്നു. വില്‍ക്കുന്ന കവറുകള്‍ക്ക് നഗരസഭയുടെ ഹോളോഗ്രാം പതിക്കണമെന്നും നിര്‍ദ്ദേശിച്ചു. എന്നാല്‍ നിയമം കൃത്യമായി പാലിക്കുന്നില്ലെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് നഗരസഭ ഉദ്യോഗസ്ഥര്‍ നഗരത്തിലെ കടകളില്‍ പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍ 50 മൈക്രോണില്‍ കുടുലുള്ള പ്ലാസ്റ്റിക് കവറുകള്‍ക്ക് അമിത വിലയാണ് ഹോള്‍സെയില്‍ കടക്കാര്‍ ഈടാക്കുന്നതെന്നാണ് ചെറുകിട കച്ചവടക്കാരുടെ പരാതി. പരിസ്ഥിതിക്ക് ദോശകരമാകുന്ന പ്ലാസ്റ്റിക് കവറുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്ന കേരളത്തിലെ ആദ്യത്തെ കോര്‍പ്പറേഷന്‍ കൂടിയാണ് തിരുവനന്തപുരം.

DONT MISS
Top