കരിയര്‍ തകര്‍ത്ത കൂട്ടിയിടി: മത്സരത്തിനിടെ സെനഗള്‍ താരത്തിന്റെ കാലൊടിഞ്ഞു തൂങ്ങി

demba-ba

ബീജിംഗ്: ചെനീസ് സൂപ്പര്‍ ലീഗ് മത്സരത്തിനിടെ എതിര്‍ ടീം താരവുമായി കൂട്ടിയിടിച്ച് സെനഗള്‍ താരത്തിന്റെ കാലൊടിഞ്ഞു തൂങ്ങി. ഫോര്‍വേഡറായ ഡെംബാ ബായ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഷാങ്ഹായ് സ്പിഞ്ചുമായിട്ടുള്ള മത്സരത്തിന്റെ 63ആം മിനുറ്റിലാണ് താരത്തിന് പരുക്കേറ്റത്. എതിര്‍ ടീമിന്റെ കളിക്കാരനായ സുന്‍സിയാങ്ങുമായി കൂട്ടിയിടിച്ചാണ് ബായുടെ കാല്‍ ഒടിഞ്ഞത്.

പരിക്കേറ്റതിന് ശേഷം ബായെ ഉടന്‍തന്നെ ഹോസ്പിറ്റലിലേക്ക് മാറ്റി. എന്നാല്‍ പരിക്ക് ഗുരുതരമാണെന്നും ഡെംബ ബായ്ക്ക് തന്റെ ഫുട്‌ബോള്‍ കരിയര്‍ തുടരാനാകില്ലെന്നും ക്ലബ് അധികൃതര്‍ അറിയിച്ചു.
31കാരനായ ഡെംബ ബാ ഇംഗ്ലീഷ് പ്രിമയര്‍ ലീഗില്‍ ചെല്‍സി, ന്യൂകാസില്‍ എന്നീ ടീമുകള്‍ക്കായി കളിച്ചിട്ടുണ്ട്. 2015ലാണ് ബാ ചൈനീസ് സൂപ്പര്‍ ലീഗിലേക്ക് ചേക്കേറിയത്.

DONT MISS