കടലും കടന്ന് പ്രേമം: ചിത്രം ഫ്രഞ്ചിലേക്ക് മൊഴിമാറ്റം ചെയ്യുന്നു

premam 1

കൊച്ചി: കേരളക്കരയിലും തമിഴിലും നിറഞ്ഞോടിയ പ്രേമം എന്ന മലയാളം സിനിമ ഫ്രഞ്ച് ഭാഷയിലേക്ക് മൊഴി മാറ്റുന്നതായി റിപ്പോര്‍ട്ടുകള്‍. നിവിന്‍ പോളിയെ നായകനാക്കി അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത ചിത്രം മൊഴിമാറ്റം നടത്താനായി പത്ത് ലക്ഷം രൂപയ്ക്ക് വിതരണത്തിനെടുത്തു കഴിഞ്ഞു എന്ന വാര്‍ത്തയാണ് കേള്‍ക്കുന്നത്.

ചിത്രം യാഥാര്‍ത്ഥ്യമാവുന്നതോടെ മലയാള സിനിമാ ചരിത്രത്തില്‍ പുതിയൊരേടാണ് സൃഷ്ടിക്കുന്നത്. തമിഴ്‌നാട്ടില്‍ 250ല്‍ അധികം ദിവസം പ്രദര്‍ശനം നടത്തിയ ചിത്രം ഇപ്പോള്‍ തെലുങ്കില്‍ മജ്‌നു എന്ന പേരില്‍ റീമേക്ക് ചെയ്തുകൊണ്ടിരിക്കുകയാണ്. നിവിന്‍ പോളിക്കൊപ്പം സായി പല്ലവി, അനുപമ പരമേശ്വരന്‍, മഡോണ സെബാസ്റ്റ്യന്‍, ശബരീഷ്, കൃഷ്ണ ശങ്കര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത്. ചിത്രം ഫ്രഞ്ച് ഭാഷയിലേക്ക് മൊഴിമാറ്റം നടത്തുന്നതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാവും എന്നാണ് അറിയുന്നത്.

DONT MISS
Top