പാക് മോഡലിന്റെ കൊലപാതകം; നവാസ് ഷെരീഫ് മോദിയെ കണ്ട് പഠിക്കണമെന്ന് രാഖി സാവന്ത്

rakghiദില്ലി: പാക് മോഡല്‍ ഖന്ദീല്‍ ബലോച്ചിന്റെ മരണത്തില്‍ പ്രതികരണവുമായി ഇന്ത്യന്‍ മോഡല്‍ രാഖി സാവന്ത്. പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട് പഠിക്കണമെന്ന് രാഖി സാവന്ദ് പറഞ്ഞു. ബലോചിന്റെ കൊലായളിക്ക് കഠിനമായ ശിക്ഷ നല്‍കണം. പാകിസ്താനിലെ പുരുഷാധിപത്യ സമൂഹത്തെ ഒന്നാകെ അപലപിക്കുന്നുവെന്നും രാഖി പറഞ്ഞു.

നരേന്ദ്ര മോദിയെ പ്രധാനമന്ത്രിയായി ലഭിച്ചതില്‍ താന്‍ ഉള്‍പ്പെടെയുള്ളവര്‍ അഭിമാനിക്കുന്നു. സ്ത്രീകളുടെ സുരക്ഷയ്ക്കും മറ്റുമായി നിരവധി പദ്ധതികള്‍ മോദി സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്നുണ്ടെന്നും രാഖി സാവന്ത് പറഞ്ഞു.

ഇന്നലെയാണ് പാക് മോഡല്‍ ഖന്ദീല്‍ സഹോദരന്റെ വെടിയേറ്റ് കൊല്ലപ്പെട്ടത്. നഗ്ന ചിത്രങ്ങള്‍ ഉള്‍പ്പെടെയുള്ളവ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റു ചെയ്തുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ഖന്ദീലിന്റെ മരണത്തില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടാതെ മോഡലിംഗ് അവസാനിപ്പിക്കണമെന്ന് സഹോദരന്‍ പല തവണ ആവശ്യപ്പെട്ടിട്ടും ഖന്ദീല്‍ വഴങ്ങിയില്ലെന്ന് പറയപ്പെടുന്നു. തര്‍ക്കം കയര്‍ത്തപ്പോള്‍ സഹോദരന്‍ തോക്കുപയോഗിച്ച് ഖന്ദീലിനെ വെടിവെച്ച് കൊന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബലോച്ചിനെതിരെ മുന്‍പ് നിരവധി തവണ വധഭീഷണി ഉയര്‍ന്നിരുന്നു. തുടര്‍ന്ന് സുരക്ഷ ഏര്‍പ്പെടുത്താന്‍ ഇവര്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും സുരക്ഷമന്ത്രാലയത്തില്‍ നിന്നും പ്രതികരണം ഉണ്ടായിരുന്നില്ല. വിവാദത്തെ തുടര്‍ന്ന് ഈദുല്‍ ഫിത്തറിനു ശേഷം താരം വിദേശത്ത് സ്ഥിരതാമസം തുടരാന്‍ പദ്ധതിയിട്ടിരുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

നേരത്തെ ട്വന്റി20 ലോകകപ്പില്‍ ഇന്ത്യ പാകിസ്താനെ തോല്‍പ്പിച്ചാല്‍ താന്‍ നഗ്‌നനൃത്തം ചെയ്യുമെന്നുള്ള പ്രസ്താവനകളടക്കം നടത്തിയാണ് താരം ഇന്ത്യന്‍ മാധ്യമങ്ങളിലും ഇടം നേടിയത്. കോഹ്ലി അനുഷ്‌കയെ ഉപേക്ഷിച്ച് തന്നെ ഗേള്‍ഫ്രണ്ടായി സ്വീകരിക്കണമെന്നാവശ്യപ്പെടുന്ന ബലോച്ചിന്റെ വീഡിയോയും സോഷ്യല്‍ മീഡിയകളിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു.

DONT MISS
Top