പാക് മോഡലിനെ സഹോദരന്‍ കൊലപ്പെടുത്തിയത് മോഡലിംഗ് നിര്‍ത്തണമെന്നാവശ്യപ്പെട്ടിട്ടുള്ള തര്‍ക്കത്തിനിടെ

qandeel-baloc1മുള്‍ത്താന്‍: പാകിസ്താന്‍ മോഡലിംഗ് താരം ഖന്ദീല്‍ ബലോച്ച് കൊല്ലപ്പെട്ടത് മോഡലിംഗ് നിര്‍ത്താനാവശ്യപ്പെട്ടതിനെ തുടര്‍ന്ന് സഹോദരനുമായുണ്ടായ തര്‍ക്കത്തിനിടയിലാണെന്ന പാക് മാധ്യമങ്ങള്‍.

താരത്തിന്റെ പ്രസ്താവനകള്‍ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചതിനെ തുടര്‍ന്ന് മോഡലിംഗ് നിര്‍ത്താനും അര്‍ധനഗ്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ അപ്‌ലോഡ് ചെയ്യുന്നതും സഹോദരന്‍ വിലക്കിയിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതിന്റെ പേരില്‍ നിരവധി തവണ താരം വധഭീഷണി വരെ നേരിട്ടിരുന്നു. ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ വ്യാപകമായി പ്രചരിച്ചതോടെ താരത്തിനെതിരെ വലിയ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.

സ്വന്തം രാജ്യത്ത് തനിക്ക് സുരക്ഷയില്ലെന്നും സ്വയരക്ഷ പരിഗണിച്ച് ഈദിനു ശേഷം മാതാപിതാക്കളോടൊപ്പം വിദേശത്ത് സ്ഥിരതാമസമാക്കാനും താരം പദ്ധതിയിട്ടിരുന്നതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ക്കു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

നേരത്തെ ട്വന്റി20 ലോകകപ്പില്‍ ഇന്ത്യ പാകിസ്താനെ തോല്‍പ്പിച്ചാല്‍ താന്‍ നഗ്നനൃത്തം ചെയ്യുമെന്നുള്ള പ്രസ്താവനകളടക്കം നടത്തിയാണ് താരം ഇന്ത്യന്‍ മാധ്യമങ്ങളിലും ഇടം നേടിയത്. കോഹ്ലി അനുഷ്‌കയെ ഉപേക്ഷിച്ച് തന്നെ ഗേള്‍ഫ്രണ്ടായി സ്വീകരിക്കണമെന്നാവശ്യപ്പെടുന്ന ബലോച്ചിന്റെ വീഡിയോയും സോഷ്യല്‍ മീഡിയകളിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു. കഴിഞ്ഞ ആഴ്ച ബലോച്ചിന്റേതായി പുറത്തിറങ്ങിയ ബാന്‍ എന്ന മ്യൂസിക് ആല്‍ബം സോഷ്യല്‍ മീഡിയകളില്‍ ഏറെ ഹിറ്റ് നേടിയിരുന്നു.

DONT MISS
Top