പെട്രോള്‍, ഡീസല്‍ വില കുറച്ചു

petrol

ദില്ലി: രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില കുറച്ചു. പെട്രോളിന് ലിറ്ററിന് 2 രൂപ 25 പൈസയും ഡീസലിന് ലിറ്ററിന് 42 പൈസയുമാണ് കുറവ് വരുത്തിയിരിക്കുന്നത്. പുതുക്കിയ നിരക്കുകള്‍ ഇന്ന് അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വരും.

സ്വകാര്യ എണ്ണക്കമ്പനികള്‍ ഇന്നുചേര്‍ന്ന അവലോകന യോഗത്തിലാണ് വില കുറയ്ക്കാനുള്ള തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. ഇതോടെ ദില്ലിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 62.51 രൂപയായും ഡീസലിന്റെ വില 54.28 രൂപയായും കുറഞ്ഞു. രണ്ടാഴ്ച കൂടുമ്പോഴാണ് എണ്ണക്കമ്പനികള്‍ അവലോകന യോഗം ചേരുന്നത്.

രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവില കുറഞ്ഞതിനെ തുടര്‍ന്നാണ് പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ കുറവു വരുത്തിയിരിക്കുന്നതെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ അറിയിച്ചു.

DONT MISS
Top