നീറ്റ്; കേന്ദ്രസര്‍ക്കാര്‍ ഇറക്കിയ ഓര്‍ഡിനന്‍സ് സ്‌റ്റേ ചെയ്യില്ലെന്ന് സുപ്രീം കോടതി

supreme-courtദില്ലി: നീറ്റില്‍ സംസ്ഥാന സര്‍ക്കാറുകള്‍ക്ക് ഇളവ് നല്‍കികൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഇറക്കിയ ഓര്‍ഡിനന്‍സ് സ്‌റ്റേ ചെയ്യില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കിയതില്‍ സുപ്രീം കോടതി അതൃപ്തി രേഖപ്പെടുത്തി.

ഒട്ടുമിക്ക സംസ്ഥാനങ്ങളും പരീക്ഷ നടത്തുകയും പ്രവേശന നടപടികള്‍ ആരംഭിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഓര്‍ഡിനന്‍സ് സ്‌റ്റേ ചെയ്യാന്‍ സുപ്രീം കോടതി വിസമ്മതിച്ചത്. ഓര്‍ഡിനന്‍സ് സ്‌റ്റേ ചെയ്യുന്നത് വിദ്യാര്‍ത്ഥികള്‍ക്ക് ഗുണകരമാവില്ലെന്നാണ് കോടതി നിരീക്ഷണം.

ഒന്നര മണിക്കൂര്‍ നീണ്ട് വാദത്തിനൊടുവിലാണ് ഓര്‍ഡിനന്‍സ് സ്‌റ്റേ ചെയ്യില്ലെന്ന് കോടതി വ്യക്തമാക്കിയത്.

DONT MISS
Top