റിലീസ് ചെയ്ത് മൂന്ന് ദിവസംകൊണ്ട് സുല്‍ത്താന്‍ നൂറ് കോടി ക്ലബ്ബില്‍

sultanമുംബൈ: സല്‍മാന്‍ ഖാന്‍ നായകനായി എത്തിയ ചിത്രം സുല്‍ത്താന്‍ നൂറ് കോടി ക്ലബ്ബില്‍. റിലീസ് ചെയ്ത് മൂന്ന് ദിവസം കൊണ്ടാണ് ചിത്രം നൂറ് കോടി ക്ലബ്ബില്‍ ഇടം നേടിയത്. ചിത്രം കണ്ടവര്‍ മികച്ച അഭിപ്രായമാണ് രേഖപ്പെടുത്തുന്നത്. സുല്‍ത്താന്‍ തന്നെ കരയിച്ചുവെന്ന് ബോളിവുഡ് താരം ആമിര്‍ ഖാന്‍ നേരത്തെ പറഞ്ഞിരുന്നു.

ഈദ് റിലീസായി പുറത്തിറങ്ങിയ ചിത്രം മൂന്ന് ദിവസം കൊണ്ട് നേടിയത് 105.34 കോടിയാണ്. ആദ്യ ദിനം മിനിട്ടുകള്‍ കൊണ്ട് 36.54 കോടി രൂപയാണ് സുല്‍ത്താന്‍ സ്വന്തമാക്കിയത് വ്യാഴാഴ്ച 37.2 കോടി രൂപയും മൂന്നാം ദിവസം 31.50 കോടി രൂപയും സുല്‍ത്തന്‍ നേടി. ഹരിയാന സ്വദേശിയായ സുല്‍ത്താന്‍ അലി ഖാന്‍ എന്ന ഗുസ്തിക്കാരന്റെ വേഷത്തിലാണ് സല്‍മാന്‍ ചിത്രത്തിലെത്തുന്നത്. അനുഷ്‌ക ശര്‍മ്മയാണ് നായിക. അലി അബ്ബാസ് സഫറാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. രണ്‍ദീപ് ഹൂഡ, അമിത് സാദ് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

ബോളിവുഡില്‍ നൂറ് കോടി ക്ലബ്ബില്‍ ഇടം നേടിയിട്ടുള്ള അധിക ചിത്രങ്ങളും സല്‍മാന്‍ഖാന്റേതാണ്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ സല്‍മാന്‍ ചിത്രം ബജ്‌റംഗി ബായ്ജാന്‍ നൂറ് കോടി ക്ലബ്ബില്‍ ഇടം നേടിയിരുന്നു.

DONT MISS
Top