ജിഷയുടെ കൊലപാതകിയെന്ന പേരില്‍ ചിത്രം പ്രചരിക്കപ്പെട്ട തസ്ലിക് ഹ്രസ്വചിത്രവുമായെത്തുന്നു

rekha-chithramകൊച്ചി: ജിഷയുടെ കൊലപാതകിയെന്ന പേരില്‍ ഫെയ്‌സ്ബുക്കില്‍ ചിത്രം പ്രചരിക്കപ്പെട്ട തസ്ലിക് കെ വൈ ഹ്രസ്വചിത്രവുമായെത്തുന്നു. ‘രേഖാചിത്ര’മെന്ന പേരിലാണ് തസ്ലിക്കിന്റെ ഹ്രസ്വചിത്രമെത്തുന്നത്. ഈ മാസം 25-ാം തീയതി ഹ്രസ്വ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും. പുറത്തിറങ്ങാനിരിക്കുന്ന മുഖപടങ്ങള്‍ എന്ന ചിത്രത്തിന്റെ അസോസിയേറ്റ് ഡയറക്ടര്‍ ആന്റോ ജോസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സുബിന്‍ ആനന്ദ് ചിത്രം നിര്‍മ്മിക്കുന്നു. രേഖാചിത്രമെന്ന പേരില്‍ തസ്ലിക് ഫെയ്‌സ്ബുക്കില്‍ ഒരു പേജ് തടങ്ങിയിട്ടുണ്ട്.

ജിഷയുടെ കൊലയാളിയുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടതിന് പിന്നാലെയാണ് തസ്ലിക്കിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കപ്പെട്ടത്. രേഖാചിത്രത്തോട് സാമ്യമുള്ളയാള്‍ എന്ന പേരില്‍ ചിത്രങ്ങള്‍ വൈറലായതോടെ തസ്ലിക്കിനെ അഭിനയിച്ചുകൊണ്ടിരുന്ന സിനിമയില്‍ നിന്നും പുറത്താക്കിയിരുന്നു. ഫെയ്‌സ്ബുക്കിലൂടെ തസ്ലിക് തന്നെയായിരുന്നു ഇക്കാര്യം അറിയിച്ചതും.

DONT MISS
Top