കാര്‍ത്തി- മണിരത്‌നം ചിത്രം: ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

karthi--maniratnam

ഒകെ കണ്‍മണി എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം കാര്‍ത്തിയെ നായകനാക്കി സംവിധായകന്‍ മണിരത്‌നം ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തു വന്നു. കാട്ര് വെളിയിതൈ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ബോളിവുഡ് നടി അദിതി റാവു ഹൈദ്രിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.

രവി വര്‍മ്മന്‍ ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ സംഗീതസംവിധാനം എ ആര്‍ റഹ്മാനാണ്. മദ്രാസ് ടാക്കീസിന്റെ ബാനറില്‍ മണിരത്‌നം തന്നെ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഊട്ടിയില്‍ ആരംഭിച്ചു. മുന്‍പ് പ്രേമം സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട സായി പല്ലവിയെ ചിത്രത്തില്‍ നായികയായി പരിഗണിച്ചിരുന്നുവെങ്കിലും അദിതിയെയാണ് ഒടുവില്‍ കാര്‍ത്തിയുടെ നായികയാക്കാന്‍ തീരുമാനിച്ചത്.

മണിരത്‌നത്തിന്റെ ‘ആയുധ എഴുത്തില്‍’ സഹസംവിധായകനായാണ് കാര്‍ത്തിയുടെ സിനിമാ ലോകത്തേക്കുള്ള അരങ്ങേറ്റം. തുടര്‍ പരാജയങ്ങളില്‍ നിന്നും മാറി മണിരത്‌നം ശക്തമായി തിരിച്ചു വന്ന ചിത്രമായിരുന്നു ഓകെ കണ്‍മണി. അതിനാല്‍ പുതിയ ചിത്രം ഏറെ പ്രതീക്ഷയോടെയാണ് സിനിമാ ലോകം നോക്കിക്കാണുന്നത്.

DONT MISS
Top