സല്‍മാന്റെ സുല്‍ത്താന്‍ തന്നെ കരയിച്ചുവെന്ന് ആമിര്‍ ഖാന്‍

aamirമുംബൈ: തിയേറ്ററുകളില്‍ മികച്ച പ്രതികരണത്തോടെ മുന്നേറുന്ന സല്‍മാന്‍ ഖാന്റെ സുല്‍ത്താനെ പുകഴ്ത്തി ബോളിവുഡ് താരം ആമിര്‍ ഖാന്‍. സുല്‍ത്താന്‍ മികച്ച ചിത്രമാണെന്ന് ആമിര്‍ അഭിപ്രായപ്പെട്ടു. സുല്‍ത്താന്റെ രണ്ടാം പകുതി തന്നെ കരയിച്ചുവെന്നും ചിത്രം ഏവര്‍ക്കും പ്രചോദനമാണെന്നും ആമിര്‍ പറഞ്ഞു. സുല്‍ത്താന്‍ കണ്ട ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ചിത്രത്തെക്കുറിച്ച് അദ്ദേഹം ട്വിറ്ററില്‍ ട്വീറ്റ് ചെയ്യുകയും ചെയ്തു.

കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ സല്‍മാന്റെ ബജ്‌റംഗി ബാജിയാനും സുല്‍ത്താനും തമ്മില്‍ താരതമ്യം ചെയ്യുക അസാധ്യമാണ്. രണ്ട് ചിത്രങ്ങളിലും വ്യത്യസ്ത അഭിനയങ്ങളാണ് സല്‍മാന്‍ കാഴ്ചവെച്ചത്. രണ്ട് ചിത്രങ്ങളും സല്‍മാന്റെ കരിയറില്‍ അടയാളപ്പെടുത്തിയവയാണെന്നും ആമിര്‍ ഖാന്‍ പറഞ്ഞു. അനുഷ്ക ശര്‍മ്മയുടെ അഭിനയത്തെക്കുറിച്ചും ആമിര്‍ പരാമര്‍ശിച്ചു.

സല്‍മാന്റെ സുല്‍ത്താന് വേണ്ടി താന്‍ കാത്തിരിക്കുകയാണെന്ന് ആമിര്‍ നേരത്തെ പറഞ്ഞിരുന്നു. സല്‍മാന്‍ ഖാന്‍ ഗുസ്തിക്കാരനായി അഭിനയിച്ച ചിത്രം കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. തന്റെ പുതിയ ചിത്രം ദംഗലില്‍ ആമിര്‍ രണ്ട് പെണ്‍കുട്ടികളുടെ അച്ഛനായ ഗുസ്തിക്കാരനേയാണ് അവതരിപ്പിക്കുന്നത്. പ്രേക്ഷകര്‍ കാത്തിരിക്കുന്ന ആമിറിന്റെ ചിത്രം കൂടിയാണ് ദംഗല്‍.

DONT MISS
Top