കുവൈത്തില്‍ വീണ്ടും ഭീകരാക്രമണ ഭീഷണി: മണിക്കൂറുകള്‍ക്കകം രാജ്യത്ത് ആക്രമണം നടത്തുമെന്ന് അജ്ഞാതന്റെ ഫോണ്‍ സന്ദേശം

KUWAITകുവൈത്തില്‍ വീണ്ടും ഭീകരാക്രമണ ഭീഷണി. മണിക്കൂറുകള്‍ക്കകം രാജ്യത്ത് ആക്രമണം നടത്തുമെന്ന് അജ്ഞാതന്റെ ഫോണ്‍ സന്ദേശം. ജഹറ സ്‌റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനെ ടെലിഫോണില്‍ വിളിച്ചാണ് ഐഎസ് ഭീകരന്‍ എന്ന് പരിചയപ്പെടുത്തിയ ആള്‍ ഭീഷണി മുഴക്കിയത്. അതെസമയം കഴിഞ്ഞ ദിവസം പിടിയിലായ ഐഎസ് ഭീകരരെ ചെയ്ത അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ണ്ണായക വിവരങ്ങളാണ് ലഭിച്ചത്.

ഇന്നലെ പിടികൂടിയവരില്‍ ഒരു ഇന്ത്യാക്കാരനും ഉള്‍പ്പെടുന്നുവെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു കഴിഞ്ഞു. മുകേഷ്‌കുമാര്‍ എന്ന ഇന്ത്യക്കാരനും ഉള്‍പ്പെട്ടതായി ആഭ്യന്തര മന്ത്രാലയ വൃത്തങ്ങളില്‍ നിന്നും സൂചന ലഭിച്ചത്. റമദാന്‍ 30 നോ ഈദ് ഉല്‍ ഫിത്തര്‍ ദിനമായ ജൂലായ് ആറിനോ ഹവല്ലിയിലെ ജാഫരി പള്ളിക്കുള്ളില്‍ ആക്രമണം നടത്താനാണ് ഇയാള്‍ പദ്ധതിയിട്ടിരുന്നത്.

DONT MISS
Top