ഗ്ലാമറസ്സായി പ്രിയങ്ക; ബേവാച്ചിന്റെ മോഷന്‍ പോസ്റ്റര്‍ ഇറങ്ങി

priyaപ്രിയങ്ക ചോപ്ര നായികയാവുന്ന ഹോളിവുഡ് ചിത്രം ബേവാച്ചിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ആദ്യത്ത പോസ്റ്ററില്‍ പ്രിയങ്ക ചോപ്ര ഉണ്ടായിരുന്നില്ല. ഇപ്പോള്‍ ഇറങ്ങിയിരിക്കുന്ന പോസ്റ്ററില്‍ ഗ്ലാമറസ്സായാണ് പ്രിയങ്ക എത്തിയിരിക്കുന്നത്.

അമേരിക്കന്‍ സ്വാതന്ത്ര്യ ദിനമായ ജൂലൈ നാലിനാണ് പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നത്. പ്രിയങ്ക തന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ചിത്രത്തിലെ പ്രധാനപ്പെട്ട താരങ്ങളെല്ലാം പ്രിയങ്കക്കൊപ്പമുണ്ട്.

സേത് ഗോര്‍ഡനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഡ്വയാന്‍ ജോണ്‍സണ്‍, ഡാനി ഗാര്‍ഷ്യ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.

അമേരിക്കന്‍ ടെലിവിഷന്‍ സീരിയല്‍ ക്വാണ്ടിക്കോയ്ക്ക് ശേഷം പ്രിയങ്ക ആദ്യമായി അഭിനയിക്കുന്ന ഹോളിവുഡ് ചിത്രമാണ് ബേ വാച്ച്.

DONT MISS
Top