ക്രിസ്ത്യന്‍ കാനോന്‍ നിയമപ്രകാരമുള്ള വിവാഹമോചനത്തിന് നിയമസാധുതയില്ലെന്ന് സുപ്രീംകോടതി

divorce

ദില്ലി: ക്രിസ്ത്യന്‍ സഭാ കോടതിയുടെ നിയമസാധുത ചോദ്യം ചെയ്ത് സുപ്രീംകോടതി. സഭാകോടതികളില്‍ നിന്നുളള വിവാഹമോചനത്തിന് നിയമസാധുതയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. സഭാ കോടതിയുടെ വിവാഹമോചനത്തിന് നിയമസാധുത നല്‍കണമെന്ന് ആവശ്യപ്പെട്ട് ബംഗലൂരു സ്വദേശി അഭിഭാഷകന്‍ ക്ലാരീസ് പയസ് നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രീംകോടതിയുടെ നിര്‍ണായക ഉത്തരവ്.

ജസ്റ്റിസ് ടിഎസ് ടാക്കൂര്‍, ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ചാണ് നിര്‍ണായകമായ ഈ വിധി പുറപെടുവിച്ചത്. അരമനക്കോടതികളില്‍ നിന്ന് വിവാഹ മോചനം നേടുന്നവര്‍ പുനര്‍ വിവാഹം ചെയ്യുന്നത് ക്രിമിനല്‍ കുറ്റമാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. സിവില്‍ കോടതികളില്‍ നിന്നാണ് വിവാഹമോചനം നേടേണ്ടതെന്നും കോടതി വ്യക്തമാക്കി. ക്രിസ്ത്യന്‍ കാനോന്‍ നിയമപ്രകാരമുള്ള വിവാഹമോചനത്തിന് നിയമസാധുത നല്‍കണമെന്നായിരുന്നു കര്‍ണാടക കാത്തലിക് അസോസിയേഷന്‍ മുന്‍ പ്രസിഡന്റു കൂടിയായ ഹര്‍ജിക്കാരന്റെ ആവശ്യം.

മോളി ജോസഫും ജോര്‍ജ് സെബാസറ്റിയനും തമ്മിലുളള വിവാഹമോചനക്കേസില്‍ തിര്‍പ്പു കല്‍പ്പിച്ചു കൊണ്ട് 1996 ല്‍ പുറപ്പെടുവിച്ച ഉത്തരവില്‍ ഇക്കാരം വ്യക്തമാക്കിയിട്ടുളളതായി കോടതി നിരീക്ഷിച്ചു. ഇത്തരം കോടതികളില്‍ നിന്ന് വിവാഹ മോചനം നേടിയവര്‍ പുനര്‍വിവാഹിതരാകുന്നത് കുറ്റകരമായി കണക്കാക്കേണ്ടി വരുമെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.

DONT MISS
Top