മാണിക്കെതിരായ ഗൂഢാലോചനയ്ക്കു പിന്നില്‍ രമേശ് ചെന്നിത്തലയും അടൂര്‍ പ്രകാശും: സോണിയ ഗാന്ധിക്ക് യൂത്ത് ഫ്രണ്ടിന്റെ കത്ത്

adoor-prakash-ramesh-chennithalaകൊച്ചി: കെഎം മാണിക്കെതിരായ ബാര്‍ കോഴ ഗൂഡാലോചനക്ക് പിന്നില്‍ രമേശ് ചെന്നിത്തലയും അടൂര്‍ പ്രകാശുമാണെന്ന് യൂത്ത് ഫ്രണ്ട്. ഇക്കാര്യം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ഫ്രണ്ട് സോണിയാ ഗാന്ധിക്ക് കത്തയച്ചു.

മന്ത്രിമാരായിരുന്ന അടൂര്‍ പ്രകാശും രമേശ് ചെന്നിത്തലയും ബിജു രമേശും ബാര്‍കോഴ ഗൂഢാലോചനയ്ക്കു പിന്നിലുണ്ടെന്ന് കത്തില്‍ പരാമര്‍ശമുണ്ട്.ഗൂഡാലോചനയില്‍ ഉമ്മന്‍ചാണ്ടിയും സംശയത്തിന്റെ നിഴലിലാണെന്ന് കത്തിലുണ്ട്. ബിജു രമേശിന്റെ മകളുടെ വിവാഹ നിശ്ചയത്തില്‍ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പങ്കെടുത്തതിനും കത്തില്‍ വിമര്‍ശനമുണ്ട്.

മന്ത്രിസഭയിലെ മറ്റു മൂന്നു മന്ത്രിമാര്‍ക്കെതിരേയും ബിജു രമേശ് ആരോപണമുന്നയിച്ചിരുന്നു. എന്നാല്‍ മാണിക്കെതിരേ മാത്രമാണ് കേസെടുത്തത്. ബിജു രമേശിന്റെ മകളുടെ കല്ല്യാണത്തിന് മന്ത്രിമാര്‍ പങ്കെടുത്തത് ഗൂഢാലോചന വ്യക്തമാക്കുന്നതാണ്.

കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ മാത്രമാണ് ശരിയായ നിലപാടെടുത്തതെന്നും കത്തിലുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തോല്‍വിക്കു കാരണം കോണ്‍ഗ്രസിലെ ഗ്രൂപ്പു പോരും ബാര്‍ കോഴപോലുള്ള ആരോപണങ്ങളുമാണ്. ഇത്തരത്തില്‍ മുന്നണിക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ച രമേശ് ചെന്നിത്തല യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മാറിനില്‍ക്കണം. ഗൂഢാലോചന അന്വേഷിച്ച് അടിയന്തര നടപടിയെടുക്കണമെന്ന ആവശ്യവും യൂത്ത് ഫ്രണ്ട് കത്തില്‍ ഉന്നയിക്കുന്നുണ്ട്.

DONT MISS
Top