കരീന ഗര്‍ഭിണിയാണ്; ഡിസംബറില്‍ കുഞ്ഞ് പിറക്കുമെന്ന് സെയ്ഫ് അലി ഖാന്‍

saif-ali-khan

ബോളിവുഡിലെ താരജോടികളായ സെയ്ഫ് അലി ഖാനും കരീന കപൂറും തങ്ങളുടെ ജീവിതത്തിലെ പുതിയ അതിഥിയെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ്. കരീന ഗര്‍ഭിണിയാണെന്ന് സെയ്ഫ് അലി ഖാന്‍ തന്നെയാണ് സ്ഥിരീകരിച്ചത്. ഡിസംബറില്‍ താന്‍ ഒരു കുഞ്ഞിന്റെ അച്ഛനാകുമെന്ന് സെയ്ഫ് തന്നെ മാധ്യമങ്ങളോട് വ്യക്തമാക്കി.

അടുത്തിടെ താരം ഗര്‍ഭിണിയാണെന്ന് കരീനയുടെ പിതാവിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ കരീന കപൂര്‍ ആ വാര്‍ത്ത നിഷേധിച്ചിരുന്നു.

നാല് വര്‍ഷം മുമ്പായിരുന്നു സെയ്ഫ്-കരീന വിവാഹം. അമൃത സിംഗില്‍ നിന്ന് വിവാഹമോചിതനായ ശേഷമാണ് സെയ്ഫ് കരീനയെ വിവാഹം ചെയ്യുന്നത്. ഈ ബന്ധത്തില്‍ സാറ, ഇബ്രാഹിം എന്നീ രണ്ട് മക്കളുണ്ട്.

saif-kareena

അതേസമയം താരം ഗര്‍ഭിണിയായതോടെ കരീന ഡേറ്റ് നല്‍കിയിരിക്കുന്ന സിനിമാനിര്‍മ്മാതാക്കളാണ് പ്രതിസന്ധിയിലായിരിക്കുന്നത്. റിയാ കപൂറിന്റെ പുതിയ ചിത്രം സെപ്റ്റംബറില്‍ ആരംഭിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. കരീന ഗര്‍ഭിണിയായ സാഹചര്യത്തില്‍ സിനിമയുടെ ചിത്രീകരണം നീട്ടിവെക്കുമെന്നാണ് സൂചന. സോനം കപൂറും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

DONT MISS
Top