ശക്തമായ സ്ത്രീകഥാപാത്രവുമായി സണ്ണി ലിയോണിന്റെ ബെയ്മാന്‍; ട്രെയിലര്‍

sunny-leone

സണ്ണി ലിയോണ്‍ നായികയാകുന്ന ബോളിവുഡ് ചിത്രം ബെയ്മാന്റെ ട്രെയിലര്‍ പുറത്തു വന്നു. പ്രണയത്തിന്റെയും പ്രതികാരത്തിന്റെയും കഥ പറയുന്ന ചിത്രത്തില്‍ രജനീഷ് ദുഗ്ഗാലും രാജീവ് വര്‍മ്മയുമാണ് നായകന്‍മാരാകുന്നത്. രാജീവ് ചൗധരിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

ഒരു ബിസിനസുകാരിയുടെ വേഷത്തില്‍ ശക്തമായ കഥാപാത്രവുമായാണ് സണ്ണി ലിയോണ്‍ എത്തുന്നത്. സണ്ണി ലിയോണിന്റെ ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബറും ചിത്രത്തില്‍ അതിഥി താരമായെത്തുന്നുണ്ട്.

സണ്ണി ലിയോണിന്റെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രമായ വണ്‍ നൈറ്റ് സ്റ്റാന്‍ഡിന് വേണ്ടത്ര പ്രേക്ഷകപ്രീതി നേടാന്‍ സാധിച്ചിരുന്നില്ല. നായികാപ്രാധാന്യമുള്ള ഈ ചിത്രം സണ്ണി ലിയോണിന്റെ ഒരു തിരിച്ചുവരവു കൂടിയാണെന്ന് ബോളിവുഡ് ലോകം പ്രവചിക്കുന്നു.

DONT MISS
Top