കേജ്രിവാളിനും സംഘത്തിനും പുഷ്പകിരീടം; ട്രോളന്മാര്‍ക്ക് പൂക്കാലം

kejriwalപനാജി: ആംആദ്മി പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ഗോവയിലെത്തിയ അരവിന്ദ് കേജ്രിവാളിനേയും സംഘത്തേയും പുഷ്പകിരീടം ചൂടിച്ച് സ്വാഗതം ചെയ്ത് പ്രദേശിക മത്സ്യത്തൊഴിലാളികള്‍.

ഗോവയില്‍ നടക്കുന്ന സാന്‍ ജോആവോ ഫെസ്റ്റിനിടയിലാണ് പൂക്കള്‍ കൊണ്ടുള്ള തലപ്പാവ് അണിയിച്ച് കേജ്രിവാളിനേയും സംഘത്തേയും പ്രവര്‍ത്തകര്‍ സ്വാഗതം ചെയ്തത്. സന്ദര്‍ശനത്തിനു ശേഷം ഈ തലപ്പാവ് ചൂടി തന്നെയാണ് കേജ്രിവാള്‍ മാധ്യമങ്ങളെ കണ്ടതും. ഇതിന്റെ ദൃശ്യങ്ങളുമായാണ് കേജ്രിവാളിന്റെ തലയിലെ പൂത്തൊപ്പിയെ ട്രോള്‍ പൂക്കാലമായി ട്വിറ്റര്‍ ട്രോളന്മാര്‍ ആഘോഷിക്കുന്നത്.

DONT MISS
Top