മകള്‍ സിവയ്‌ക്കൊപ്പമുള്ള രസകരമായ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റു ചെയ്ത് സാക്ഷി ധോണി

sakshiമകള്‍ സിവയുമായുള്ള നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ധോണിയുടെ ഭാര്യ സാക്ഷി. മകള്‍ക്കൊപ്പമുള്ള ഒരു രസകരമായ വീഡിയോയാണ് സാക്ഷി ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. പോസ്റ്റു ചെയ്ത് മണിക്കൂറുകള്‍ക്കകം പന്ത്രണ്ടായിരത്തോളം പേരാണ് വീഡിയോ കണ്ടത്. സിവയ്‌ക്കൊപ്പമുള്ള നിരവധി ചിത്രങ്ങള്‍ ഇതിന് മുന്‍പും സാക്ഷി പങ്കുവെച്ചിട്ടുണ്ട്. ധോണിയ്‌ക്കൊപ്പം സിവ കളിക്കുന്ന ചില ചിത്രങ്ങള്‍ സാക്ഷി നേരത്തേ ട്വിറ്ററില്‍ പോസ്റ്റു ചെയ്തിരുന്നു. ഇത് വൈറലാകുകയും ചെയ്തു.

DONT MISS
Top