ചിയാന്‍ വിക്രത്തിന്റെ മകള്‍ അക്ഷിത വിവാഹിതയാകുന്നു

vikram-daughter

തമിഴ് സൂപ്പര്‍താരം ചിയാന്‍ വിക്രത്തിന്റെ മകള്‍ അക്ഷിത വിവാഹിതയാകുന്നു. ചെന്നൈ സ്വദേശി മനു രഞ്ജിത്താണ് വരന്‍. ചെന്നൈയിലെ പ്രമുഖ വ്യവസായി രംഗനാഥന്റെ മകനാണ് മനു. ഇരുവരും പ്രണയത്തിലാണെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. അടുത്ത മാസം പത്താം തീയതിയാണ് വിവാഹനിശ്ചയം.

ചെന്നൈയിലെ ഹോട്ടലില്‍ വെച്ചായിരിക്കും വിവാഹനിശ്ചയം. വളരെ സ്വകാര്യമായി നടത്തുന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളേയും സുഹൃത്തുക്കളേയും മാത്രമേ ക്ഷണിച്ചിട്ടുള്ളൂ. അടുത്ത വര്‍ഷമായിരിക്കും വിവാഹം.

DONT MISS
Top