മലയാളി താരം മുഹമ്മദ് അനസിന് റിയോ ഒളിമ്പിക്‌സ് യോഗ്യത

anas

മലയാളി അത്‌ലറ്റ് മുഹമ്മദ് അനസ് റിയോ ഒളിമ്പിക്‌സിന് യോഗ്യത നേടി. പുരുഷന്‍മാരുടെ 400 മീറ്റര്‍ ഓട്ടത്തിനാണ് അനസ് ഒളിംപിക് യോഗ്യത നേടിയത്. പോളണ്ടില്‍ നടന്ന നാഷണല്‍ അത്‌ലറ്റിക്ക് ചാംപ്യന്‍ഷിപ്പിലാണ് അനസ് ഈ നേട്ടം കൈവരിച്ചത്.

400 മീറ്ററിലെ ഇന്ത്യന്‍ ദേശീയ റെക്കോര്‍ഡിന് ഉടമയായ ആരോഗ്യ രാജീവിനെ മറികടന്നാണ് അനസ് ഒന്നാമതെത്തിയത്. 400 മീറ്റര്‍ ഓട്ടത്തില്‍ 45.47 സെക്കന്റില്‍ ഉള്ള ദേശീയ റെക്കോര്‍ഡാണ് മറികടന്നത്. 45.40 സെക്കന്റിലായിരുന്നു അനസിന്റെ പ്രകടനം.ദേശീയ റെക്കോര്‍ഡ് പ്രകടനത്തോടെയായിരുന്നു ഈ നേട്ടം.

റിയോ ഒളിംപിക്‌സിന് യോഗ്യത നേടുന്ന നൂറാമത്തെ ഇന്ത്യന്‍ താരമെന്ന പ്രത്യേകതയും മുഹമ്മദ് അനസിനുണ്ട്.

DONT MISS
Top