പാകിസ്താന്റെ നദികളെ മോചിപ്പിക്കാന്‍ ഇന്ത്യക്കെതിരെ യുദ്ധം ചെയ്യുമെന്ന് ഹാഫിസ് മുഹമ്മദ്

hafizലാഹോര്‍: പാകിസ്താന്റെ നദികളെ മോചിപ്പിക്കാന്‍ ഇന്ത്യക്കെതിരെ യുദ്ധം ചെയ്യുമെന്ന് ജമാഅത്തുദ്ദഅവ മേധാവിയും മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനുമായ ഹാഫിസ് മുഹമ്മദ് സയീദ്. കശ്മീറിനെ സ്വതന്ത്രമാക്കാനുള്ള ജനങ്ങളുടെ മുറവിളി വര്‍ദ്ദിച്ചു വരികയാണെന്നും സയീദ് പറഞ്ഞു. പഞ്ചാബ് പ്രവിശ്യയിലെ സില്‍ക്കോട്ടില്‍ ജമാഅത്തുദ്ദഅവ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു സയീദ്.

കശ്മീരിന്റെ സ്വാതന്ത്യത്തിനായി കൂടുതല്‍ യുവാക്കള്‍ രംഗത്തു വരുന്നത് സ്വാഗതാര്‍ഹമാണ്. കശ്മീരിന്റെ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് വിഘടനവാദ വനിതാ സംഘടന ദുഖ്തരനെ മിലതിന്റെ അധ്യക്ഷ അസിയ അന്ദ്രാബിയുമായി ഫോണില്‍ സംസാരിച്ചുവെന്നും സയീദ് പറഞ്ഞു. ഇറാന്‍, യുഎസ്, ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുമായുള്ള പാകിസ്താന്റെ വിദേശ നയത്തില്‍ മാറ്റം വരുത്തേണ്ട സമയം അതിക്രമിച്ചുവെന്നും സയീദ് വ്യക്തമാക്കി.

ഇന്ത്യക്കെതിരെ വിവാദപരമായ പരാമര്‍ശങ്ങള്‍ ഉമന്നയിച്ച് ഹാഫിസ് സയീദ് ഇതിന് മുന്‍പും വാര്‍ത്തകളില്‍ ഇടം പിടിച്ചിട്ടുണ്ട്.
പാകിസ്താനെ പ്രകോപിപ്പിച്ചാല്‍ ഇന്ത്യയ്‌ക്കെതിരെ ആണവായുധം ഘടിപ്പിച്ച പൈലറ്റില്ലാ വിമാനം (ഡ്രോണ്‍) ഉപയോഗിച്ച് ആക്രമണം നടത്തുമെന്ന് ഹാഫിസ് നേരത്തെ പറഞ്ഞിരുന്നു.

DONT MISS
Top