ദേശീയ തലത്തില്‍ റാഗിംഗ് നിരോധിക്കാനുളള ശ്രമം നടത്തുമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ

gulburg

തിരുവനന്തപുരം: ഗുല്‍ബര്‍ഗ നഴ്‌സിംഗ് കോളേജില്‍ വിദ്യാര്‍ത്ഥിനി റാഗിംഗിനിരയായ സംഭവത്തില്‍ കര്‍ണാടക വനിതാ കമ്മീഷനോട് നടപടി എടുക്കണമെന്ന് കേരള വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ കെസി റോസക്കുട്ടി. കേരളത്തില്‍ റാഗിംഗ് നിരോധിച്ചിട്ടുണ്ടെങ്കിലും
ദേശീയ തലത്തിലും റാഗിംഗ് നിരോധിക്കാനുള്ള ശ്രമം നടത്തുമെന്നും കെസി റോസക്കുട്ടി പറഞ്ഞു.

അതേസമയം ഗുല്‍ബര്‍ഗ നഴ്‌സിംഗ് കോളജ് റാഗിംഗ് കേസിലെ മൂന്ന് പ്രതികളെ കോടതി റിമാന്റ് ചെയ്തു. പതിനാല് ദിവസത്തേക്കാണ് പ്രതികളെ റിമാന്റ് ചെയ്തത്. ഗുല്‍ബര്‍ഗ കോളേജില്‍ ദലിത് വിദ്യാര്‍ത്ഥിനിയെ ക്രൂരമായ റാഗ്‌ചെയ്ത കേസിലെ മലയാളി വിദ്യാര്‍ത്ഥികളെയാണ് ഗുല്‍ബര്‍ഗ കോടതി റിമാന്റില്‍ വിട്ടത്. ഇടുക്കി സ്വദേശിനി ആതിര,കൊല്ലം സ്വദേശിനി ലക്ഷ്മി,കൃഷ്ണപ്രിയ എന്നിവരെയാണ് ഗുല്‍ബര്‍ഗ കോടതി റിമാന്റ് ചെയ്തത്.ഇതില്‍ കൃഷ്ണപ്രിയ ഒഴികെയുള്ള രണ്ട് പ്രതികളെയും ഗുല്‍ബര്‍ഗയിലെ സെന്‍ട്രല്‍ ജയിലിലാണ് റിമാന്റ് ചെയ്തിരിക്കുന്നത്.

എന്നാല്‍ ശാരീരികാസ്വാസ്ഥ്യതകളുണ്ടായതിനെ തുടര്‍ന്ന് കൃഷ്ണപ്രിയയെ ആശുപത്രിയിലേക്ക് മാറ്റിയതാണ് വിവരം. അതേസമയം ഒളിവില്‍ പോയ കേസിലെ നാലാം പ്രതി ശില്‍പ ജോസിനു വേണ്ടി പോലിസ് തെരച്ചില്‍ നടത്തുകയാണ്.ഇതിനിടെ കേസ് ശക്തമായ രീതിയില്‍ മുമ്പോട്ടുപോകുന്നതിനായുള്ള നടപടികള്‍ കര്‍ണാടക മുഖ്യമന്ത്രി ഉറപ്പുനല്കിയതായി പ്രതിപക്ഷനേതാവ് അറിയിച്ചു. അതേസമയം അശ്വതിയുടെ മൊഴി കര്‍ണാടക പോലിസ് ഇന്ന് രേഖപ്പെടുത്തില്ല. ഡിവൈഎസ്പി ജാന്വിയുടെ നേതൃത്വത്തിലുള്ള ഉന്നതസംഘത്തിന് കേസിന്റെ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട് വരാന്‍ സാധിക്കാത്തതാണ് കാരണമെന്നാണ് വിവരം. ഇതിനിടെ അശ്വതിയുടെ ആരോഗ്യനിലയില്‍ പുരോഗതിയില്ലെന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് അറിയിച്ചിരിക്കുന്നത്.

DONT MISS
Top