മലപ്പുറത്ത് വീണ്ടും ഡിഫ്ത്തീരിയ സ്ഥിരീകരിച്ചു

difമലപ്പുറം: മലപ്പുറത്ത് വീണ്ടും ഡിഫ്ത്തീരിയ സ്ഥിരീകരിച്ചു. പള്ളിക്കല്‍ സ്വദേശിയായ 21കാരനിലാണ് രോഗം സ്ഥിരീകരിച്ചത്. നേരത്തെ മലപ്പുറത്ത് ഡിഫ്ത്തീരിയ ബാധിച്ച് 19കാരന്‍ മരിച്ചിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരിക്കെയാണ് മലപ്പുറം പുളിക്കല്‍ സ്വദേശിയായ മുഹമ്മദ് അഫ്‌സാഖ് മരിച്ചത്. ഇതിനു മുന്‍പും മലപ്പുറത്ത് ഡിഫ്ത്തീരിയ മരണം സ്ഥിരീകരിച്ചിരുന്നു. ഇതോടെ ഒരു മാസത്തിനുള്ളില്‍ മലപ്പുറത്ത് ഡിഫ്ത്തീരിയ റിപ്പോര്‍ട്ടുകളുടെ എണ്ണം വര്‍ധിക്കുകയാണ്.

കഴിഞ്ഞ വര്‍ഷവും മലപ്പുറത്ത് ഡിഫ്തീരിയ ബാധിച്ച് രണ്ട് കുട്ടികള്‍ മരിച്ചിരുന്നു. ആരോഗ്യ വകുപ്പ് പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കുന്നുണ്ടെങ്കിലും പലരും പ്രതിരോധ കുത്തിവെപ്പിന് സഹകരിക്കാതെ അവഗണിക്കുകയാണ് ചെയ്യുന്നത്.

DONT MISS
Top