കനോലി കനാലിലെ കയ്യേറ്റക്കെട്ടുകള്‍ ബിജെപി പ്രവര്‍ത്തകര്‍ തകര്‍ത്തു

bjpതൃശൂര്‍: തൃശൂര്‍ വാടാനപ്പിള്ളി പയ്യൂര്‍മാട് പദേശത്ത് കനോലികനാലിലെ കയ്യേറ്റങ്ങള്‍ ബിജെപി പ്രവര്‍ത്തകര്‍ ഒഴിപ്പിച്ചു. കനാലില്‍ കയ്യേറ്റത്തിനായി സ്ഥാപിച്ച മതില്‍ പൊളിച്ചുനീക്കി. കനാലിലെ കയ്യേറ്റം സംബന്ധിച്ച റിപ്പോര്‍ട്ടര്‍ വാര്‍ത്തയ്ക്ക് പിന്നാലെ നിയോജകമണ്ഡലം പ്രസിഡന്റ് സര്‍ജ്ജു തൊയക്കാവിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. കയ്യേറ്റങ്ങള്‍ കണ്ടെത്താന്‍ നടപടികള്‍ ഉടന്‍ ആരംഭിക്കണമെന്നും കയ്യേറ്റഭൂമികള്‍ തിരിച്ചുപിടിച്ച് പുഴയുടെ സ്വാഭാവികമായ ഒഴുക്ക് നിലനിര്‍ത്തണമെന്നും പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് നിയമനടപടികളുമായി മുന്നോട്ടുപോകാനും ബിജെപി തീരുമാനിച്ചു.

തോണിയില്‍ കൊണ്ടു പോകുന്ന ചെങ്കല്ല് പുഴയിലിറക്കി മതില്‍ കെട്ടിയാണ് കൈയ്യേറ്റം നടത്തിയിരുന്നത്. പുഴയില്‍ ചെങ്കെല്ലു വിതച്ച് ചെളി നിറച്ചാണ് കയ്യേറ്റം നടക്കുന്നത്. ഇത്തരത്തില്‍ ഏക്കറുകണക്കിന് ഭൂമിയാണ് പയ്യൂര്‍ മാട്, വാടാനപ്പള്ളി പ്രദേശത്തു മാത്രം കയ്യേറിയിട്ടുള്ളത്. അധികൃതരുടെ മൗനം കയ്യേറ്റക്കാര്‍ക്ക് പ്രചേദനമാവുകയും ചെയ്യുന്നു. കയ്യേറ്റത്തിനെതിരെ പരാതി നല്‍കിയ മത്സ്യത്തൊഴിലാളികളെ കള്ളക്കേസില്‍ കുടുക്കുകയാണെന്നും ആരോപണം ഉയരുന്നുണ്ട്. പുഴയില്‍ സര്‍വ്വേ നടത്തി കയ്യേറ്റം നടത്തിയ ഭൂമി തിരിച്ചുപിടിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്നാണ് ഈ മേഖലയില്‍ നിന്നും വ്യാപകമായി ഉയരുന്ന ആവശ്യം.

DONT MISS
Top