അതിഥികളേയും കാത്ത് സോമനാഥന്‍ മാസ്റ്ററുടെ മാമ്പഴ മധുരം

mambazhamവയനാട്: വ്യത്യസ്തയിനം മാമ്പഴ ശേഖരം കൊണ്ട് ശ്രദ്ധേയമാവുകയാണ് വയനാട് പുല്‍പ്പള്ളിയിലെ സോമനാഥന്‍ മാസ്റ്ററുടെ വീട്. കാഴ്ചയില്‍ തന്നെ കൊതിയുണര്‍ത്തുന്ന പന്ത്രണ്ടിനം മാമ്പഴങ്ങളാണ് ഇവിടെ അതിഥികളെയും കാത്തിരിക്കുന്നത്.

സ്വന്തം മക്കളെപ്പോലെയാണ് റിട്ടേയേര്‍ഡ് അധ്യാപകനായ സോമനാഥന്‍ മാസ്റ്റര്‍ ഈ മാവിന്‍ തോട്ടത്തെ പരിചരിക്കുന്നത്. ഇരുപത് വര്‍ഷം മുന്‍പ് മാസ്റ്ററുടെ ഭാര്യയാണ് ഈ മാമ്പഴ സ്‌നേഹത്തിന് തുടക്കമിട്ടത്. മാവുകളോടൊപ്പം വ്യത്യസ്തയിനം പേരയും സപ്പോര്‍ട്ടയുമെല്ലാം മാസ്റ്ററുടെ മാവിന്‍ തോട്ടത്തിന് അഴകു പകരുന്നവയാണ്. കവികൂടിയായ സോമനാഥന്‍ മാസ്റ്ററുടെ കവിതകളിലും അദ്ദേഹത്തിന്റെ മാമ്പഴ സ്‌നേഹം പ്രകടമാണ്.

DONT MISS
Top