ആടിയും പാടിയും അവര്‍ വേദന മറന്നു; കളി ചിരികള് പങ്കുവെച്ച് വൃന്ദാവനിലെ വിധവകള്‍

widow

കൊല്‍ക്കത്ത: വെള്ള വസ്ത്രധാരികളായ ഒരു കൂട്ടം സ്ത്രീകളായിരുന്നു കൊല്‍ക്കത്തയുടെ പ്രഭാതം മനോഹരമാക്കിയത്. അവര്‍ 33 പേര്‍ കളിച്ചും ചിരിച്ചും പാട്ടു പാടിയും നൃത്തം ചവിട്ടിയും സെല്‍ഫിയെടുത്തും സന്തോഷം പങ്കുവെച്ചു. ഇന്ന് അന്താരാഷ്ട്ര വിധവാ ദിനം ആചരിക്കുന്ന വേളയിലാണ് വൃന്ദാവനിലെയും വാരണാസിയിലെയും വിധവകള്‍ ഒരു ദിവസം ഏകാന്തവാസത്തിന് അവധി കൊടുത്ത് കൊല്‍ക്കത്ത നഗരത്തിലേക്കിറങ്ങിയത്.

രാവിലെ തന്നെ പുറത്തിറങ്ങിയ വെള്ള വസ്ത്ര ധാരികളിലായിരുന്നു ഏവരുടെയും ശ്രദ്ധ. ഫോട്ടോകള്‍ എടുത്തും, സെല്‍ഫി എടുത്തും, നൃത്തം കളിച്ചും അവര്‍ ഒരു ദിനം ആഘോഷമാക്കി. ചിലര്‍ തങ്ങലുടെ മക്കളെയും പേരക്കുട്ടികളെയും സന്ദര്‍ശിച്ചു.

Kolkata-widows-dance-1024

അസമില്‍ നിന്നും മുര്‍ഷിദാബാദില്‍ നിന്നും അങ്ങനെ ഇന്ത്യയുടെ പല കോണുകളില്‍ നിന്നുമുള്ള വിധവകള്‍ വൃന്ദാവനില്‍ എത്തിച്ചേരുന്നുണ്ട്.

സുലഭ് ഇന്റര്‍നാഷണല്‍ എന്ന എന്‍ജിഒയാണ് വിധവകള്‍ക്കായി വൃന്ദാവനിലും വാരണാസിയിലും കേന്ദ്രങ്ങള്‍ നിര്‍മിച്ചത്. ഇവിടെ ആയിരത്തോളം വിധവകളാണ് കഴിയുന്നത്.

ഐക്യരാഷ്ട്ര സംഘടനയാണ് ജൂണ്‍ 23 അന്താരാഷ്ട്ര വിധവാ ദിനമായി പ്രഖ്യാപിച്ചത്. 2010 മുതല്‍ വിധവാ ദിനം ലോകമെങ്ങും ആചരിക്കുകയാണ്.

DONT MISS
Top