സെല്‍ഫിയെടുക്കുന്നതിനിടെ ഗംഗയിലേക്ക് വീണ് ഏഴ് മരണം

gangaകാണ്‍പൂര്‍: സെല്‍ഫിയെടുക്കുന്നതിനിടെ ഗംഗ നദിയിലേക്ക് വീണ് ഏഴ് മരണം. സെല്‍ഫിയെടുക്കുന്നതിനിടെ പുഴയിലേക്ക് വീണ 19കാരനെ രക്ഷപ്പെടുത്താനിറങ്ങിയവരാണ് മുങ്ങിമരിച്ചത്.

പുഴയില്‍ കുളിക്കുന്നതിനിടെ ഏഴംഗ സംഘത്തിലൊരാള്‍ സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചതാണ് അപകടത്തിന് തുടക്കം തുടക്കം കുറിച്ചത്. കനത്ത മഴയില്‍ ഗംഗയില്‍ ജലനിരപ്പ് ഉയര്‍ന്ന ഭാഗത്ത് മുങ്ങിത്താണ ഇയാളെ രക്ഷപ്പെടുത്തിനിറങ്ങിയപ്പോഴാണ് മറ്റുള്ളവരും അപകടത്തില്‍പ്പെട്ടത്.

സച്ചിന്‍ ഗുപ്ത(21), ഭോലു തീവാരി(20),രോഹിത്(20),ശിവം(19),മഖ്‌സൂദ്(31),ഭോല(16)സത്യം(24)എന്നിവരാണ് അപകടത്തില്‍ മരിച്ചവര്‍. അപകടം നടന്ന് രണ്ടു മണിക്കൂറിലധികം സമയം നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

DONT MISS
Top