കനോലി കനാല്‍ കയ്യേറ്റം: ഇന്നു തന്നെ നടപടി സ്വീകരിക്കുമെന്ന് മന്ത്രി വിഎസ് സുനില്‍ കുമാര്‍

vs-sivakumarതൃശൂര്‍: കനോലി കനാല്‍ കയ്യേറ്റത്തിനെതിരെ ഇന്നു തന്നെ നടപടി സ്വീകരിക്കുമെന്ന് കൃഷി മന്ത്രി വിഎസ് സുനില്‍ കുമാര്‍. തൃശൂരില്‍ കനോലി കനാല്‍ കയ്യേറ്റത്തിനെതിരെ റിപ്പോര്‍ട്ടര്‍ ടിവി പുറത്തുവിട്ട വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കനോലി കനാലില്‍ ചെങ്കല്ലും ചെളിയും നിറച്ച് നൂറുകണക്കിന് ഏക്കര്‍ ഭൂമി കയ്യേറുന്ന വാര്‍ത്തയാണ് റിപ്പോര്‍ട്ടര്‍ പുറത്തുവിട്ടത്. കയ്യേറ്റത്തിനെതിരെ പരാതി നല്‍കിയ മത്സ്യത്തൊഴിലാളികളെ കള്ളക്കേസില്‍ കുടുക്കുകയാണെന്നും ആരോപണം ഉയരുന്നുണ്ട്.

പുഴയില്‍ സര്‍വ്വേ നടത്തി കയ്യേറ്റം നടത്തിയ ഭൂമി തിരിച്ചുപിടിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്നാണ് ഈ മേഖലയില്‍ നിന്നും വ്യാപകമായി ഉയരുന്ന ആവശ്യം.

DONT MISS
Top