നിയമവ്യവസ്ഥയെ വെല്ലുവിളിച്ച് തൃശൂരില്‍ വ്യാപക കനാല്‍ കയ്യേറ്റം

kanoli-kanalതൃശൂര്‍: തൃശൂര്‍ ജില്ലയില്‍ നിയമ വ്യവസ്ഥയെ വെല്ലുവിളിച്ച് പട്ടാപ്പകല്‍ കനോലി കനാല്‍ കയ്യേറുന്നു. തോണിയില്‍ കൊണ്ടു പോകുന്ന ചെങ്കല്ല് പുഴയിലിറക്കി മതില്‍ കെട്ടിയാണ് കൈയ്യേറ്റം.

പുഴയില്‍ ചെങ്കെല്ലു വിതച്ച് ചെളി നിറച്ചാണ് കയ്യേറ്റം നടക്കുന്നത്. ഇത്തരത്തില്‍ ഏക്കറുകണക്കിന് ഭൂമിയാണ് പയ്യൂര്‍ മാട്, വാടാനപ്പള്ളി പ്രദേശത്തു മാത്രം കയ്യേറിയിട്ടുള്ളത്. അധികൃതരുടെ മൗനം കയ്യേറ്റക്കാര്‍ക്ക് പ്രചേദനമാവുകയും ചെയ്യുന്നു. കയ്യേറ്റത്തിനെതിരെ പരാതി നല്‍കിയ മത്സ്യത്തൊഴിലാളികളെ കള്ളക്കേസില്‍ കുടുക്കുകയാണെന്നും ആരോപണം ഉയരുന്നുണ്ട്.

പുഴയില്‍ സര്‍വ്വേ നടത്തി കയ്യേറ്റം നടത്തിയ ഭൂമി തിരിച്ചുപിടിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്നാണ് ഈ മേഖലയില്‍ നിന്നും വ്യാപകമായി ഉയരുന്ന ആവശ്യം.

DONT MISS
Top