പ്രതികരണം ആരായാനെത്തിയ റിപ്പോര്‍ട്ടറുടെ മൈക്ക് ക്രിസ്റ്റിയാനോ റൊണാള്‍ഡോ തടാകത്തിലേക്ക് വലിച്ചെറിഞ്ഞു; വീഡിയോ

cristianoലിസ്ബണ്‍: റിപ്പോര്‍ട്ടറുടെ മൈക്ക്  ക്രിസ്റ്റിയാനോ റൊണാള്‍ഡോ തടാകത്തിലേക്ക് വലിച്ചെറിഞ്ഞു. ലയോണിലുള്ള പോര്‍ച്ചുഗല്‍ ടീമിന്റെ ഹോസ്റ്റലിന് സമീപമാണ് സംഭവം. തടാകത്തിന് അരികിലൂടെ നടന്നു വരികയായിരുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ബൈറ്റെടുക്കാന്‍ ചെന്ന പോര്‍ച്ചുഗല്‍ ചാനലായ സിഎംടിവി റിപ്പോര്‍ട്ടറുടെ മൈക്കാണ് യാതൊരു പ്രകോപനവും കൂടാതെ ക്രിസ്റ്റ്യാനോ വലിച്ചെറിഞ്ഞത്. യൂറോ കപ്പില്‍ ഓസ്ട്രിയക്കെതിരായ മത്സരത്തില്‍ പെനാല്‍റ്റി നഷ്ടപ്പെട്ടതിനെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു റോണാള്‍ഡോ ഈ വിധത്തില്‍ പ്രതികരിച്ചത്.

യൂറോ കപ്പില്‍ പോര്‍ച്ചുഗലിന് ഒരു വിജയം പോലും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഒരു ഗോള്‍ മാത്രമാണ് ടീം ആകെ നേടിയത്. നിലവില്‍ യൂറോ കപ്പില്‍ ഹംഗറിക്കെതിരായ മത്സരത്തിന് തയ്യാറെടുക്കയായിരുന്നു താരം. പ്രീക്വാര്‍ട്ടറില്‍ പ്രവേശിക്കണമെങ്കില്‍പോര്‍ച്ചുഗലിന് ഹംഗറിയെ പരാജയപ്പെടുതേതണ്ടതുണ്ട്.

DONT MISS
Top