ഭൂമി കീഴടക്കാന്‍ മൂന്നു വിപത്തുകള്‍ വരുന്നു; മനുഷ്യന്റെ ആയുസ്സ് ഇനി 100 വര്‍ഷം മാത്രമെന്ന് സ്റ്റീഫന്‍ ഹോക്കിംഗിന്റെ മുന്നറിയിപ്പ്

stephen-hawkingമനുഷ്യകുലത്തിന്റെ അവസാന ദിനങ്ങള്‍ അടുത്തുവരുന്നുവെന്ന് പ്രപഞ്ച ശാസ്ത്രജ്ഞനും ഭൗമസൈദ്ധാന്തികനുമായ സ്റ്റീഫന്‍ ഹോക്കിംഗിന്റെ മുന്നറിയിപ്പ്. ഭൂമിയെ കീഴടക്കാന്‍ തക്കവണ്ണം ശേഷിയുള്ള മൂന്നു വിപത്തുകള്‍ സ്ഥാപിക്കപ്പെട്ടുകഴിഞ്ഞുവെന്നും നൂറു വര്‍ഷത്തിനുള്ളില്‍ മനുഷ്യ കുലത്തെ തന്നെ ഇല്ലാതാക്കാന്‍ ഇവയ്ക്കു സാധിക്കുമെന്നും സ്റ്റീഫന്‍ ഹോക്കിംഗ് മുന്നറിയിപ്പ് നല്‍കുന്നു.

യന്ത്രമനുഷ്യര്‍, അന്യഗ്രഹ ജീവികള്‍, ആണവയുദ്ധം എന്നിവയാണ് ഹോക്കിംഗ് ചൂണ്ടിക്കാണിക്കുന്ന മൂന്നു വിപത്തുകള്‍. പല റോബോര്‍ട്ടുകള്‍ക്കും അതീവ വിവേകം സ്ഥാപിച്ചു കൊടുക്കുന്ന സ്വബുദ്ധി നല്‍കുന്ന സജ്ജീകരണങ്ങളാണ് സ്ഥാപിച്ചുകൊടുത്തിരിക്കുന്നത്. എന്നാല്‍ യന്ത്രങ്ങള്‍ക്ക് കൃത്രിമ ബുദ്ധിയും വിവേകവും നല്‍കുന്നതിലൂടെ മനുഷ്യനുമേല്‍ അവര്‍ ആധിപത്യം സ്ഥാപിക്കുന്നവെന്നും പിന്നീട് അവ നിലനില്‍പ്പിന്റെ ഭാഗമായി മനുഷ്യനെ തന്നെ ഇല്ലായ്മ ചെയ്യുന്ന തരത്തില്‍ വെല്ലുവിളിയായി തീരുമെന്നും നേരത്തെ തന്നെ ഹോക്കിംഗ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
robotsഅന്യഗ്രഹ ജീവികളുടെ കടന്നു വരവെന്നത് അതിവിദൂരമല്ലെന്നും മറ്റെന്തിനേക്കാളും ആപത്താണ് ഇതെന്നും സ്റ്റീഫന്‍ ഹോക്കിംഗ് നിരീഷിക്കുന്നു. ഇവ രണ്ടുമല്ലെങ്കില്‍ നമിഷ നേരം കൊണ്ട് ഭൂഗോളം മുഴുവന്‍ ചുട്ടുചാമ്പലാക്കാന്‍ ശേഷിയുള്ള അണ്വായുധങ്ങള്‍ രാജ്യങ്ങളുടെ പക്കമുള്ള സാഹചര്യത്തില്‍ അതുയര്‍ത്തുന്ന വെല്ലുവിളി മനുഷ്യരാശിയുടെ അന്ത്യദിനത്തോളം തന്നെയുണ്ടെന്നും ഹോക്കിംഗ് നിരീക്ഷിക്കുന്നു.
aliensഏത് സാങ്കേതിക വിദ്യയായാലും അത് ശരിയായ രീതിയില്‍ ശരിയായ ആവശ്യങ്ങള്‍ക്കു മാത്രം ഉപയോഗിച്ചില്ലെങ്കില്‍ മനുഷ്യന്റെ നിലനില്‍പ്പു തന്നെ അവതാളത്തിലാകുമെന്നാണ് ഹോക്കിംഗ് തന്റെ സിദ്ധാന്തങ്ങളിലൂടെ നിരീക്ഷണങ്ങളിലൂടെ ചൂണ്ടിക്കാട്ടുന്നത്.

DONT MISS
Top