ലിസി പ്രിയദര്‍ശന്‍ ഇനി ലിസി ലക്ഷ്മി

lissyസംവിധായകന്‍ പ്രിയദര്‍ശനുമായി വേര്‍പിരിഞ്ഞ നടി ലിസി തന്റെ പേരില്‍ മാറ്റം വരുത്തി. ലിസി പ്രിയദര്‍ശന്‍ എന്നത് മാറ്റി ലിസി ലക്ഷ്മി എന്നാക്കി. ഫെയ്‌സ്ബുക്കില്‍ ഇനി ലിസി ലക്ഷ്മി എന്നാണ് അറിയപ്പെടുക. ഗസറ്റിലടക്കം പേര് മാറ്റുന്നതിനുള്ള നടപടികള്‍ ലിസി ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്.

2014 ഡിസംബര്‍ ഒന്നാം തീയതിയാണ് ലിസിയും പ്രിയദര്‍ശനും തമ്മില്‍ നിയമപ്രകാരം വിവാഹമോചനം നേടിയത്. വേര്‍പിരിയലിലേക്കെത്തിച്ച കാരണങ്ങള്‍ പല രീതിയിലാണ് പ്രചരിച്ചത്. സോഷ്യല്‍മീഡിയയില്‍ പല രീതിയിലുള്ള ഗോസിപ്പുകള്‍ പ്രചരിച്ചു. ഇതിനെല്ലാം മറുപടിയുമായി ലിസി രംഗത്തു വന്നിരുന്നു. തനിക്കും പ്രിയദര്‍ശനും കുട്ടികള്‍ക്കും കോടതിക്കും പിരിയാനുണ്ടായ കാരണത്തെ കുറിച്ച് അറിയാമെന്ന് ലിസി പ്രതികരിച്ചിരുന്നു.

lissy

ഇരുവരും വീണ്ടും അടുക്കുന്നുവെന്നും വിവാഹിതരാകുമെന്നുള്ള വാര്‍ത്തകളും പ്രചരിച്ചു. എന്നാല്‍ വാര്‍ത്തകളെല്ലാം അടിസ്ഥാന രഹിതമാണെന്നും ഇനി ഒരിക്കലും ഒന്നിക്കാന്‍ സാധിക്കാത്ത് തരത്തില്‍ തങ്ങള്‍ അകന്നുവെന്നുമായിരുന്നു ലിസിയുടെ വിശദീകരണം.

lissy
DONT MISS
Top