ഭോപ്പാലില്‍ കോളേജ് അധ്യാപികയ്ക്ക് നേരെ ആസിഡ് ആക്രമണം; ഗുരുതര പരിക്കേറ്റ അധ്യാപിക ആശുപത്രിയില്‍ ചികിത്സയില്‍

acid
ഭോപ്പാല്‍: ഭോപ്പാലില്‍ കോളേജ് അദ്ധ്യാപികയ്ക്ക് നേരെ ആസിഡ് ആക്രമണം. ശനിയാഴ്ച രാവിലെ ഒന്‍പത് മണിയോടെയാണ് സംഭവം. പോളിടെക്‌നിക് കോളേജിലെ അദ്ധ്യാപികയായ ഷൈലജ നമെഡിയോ(24)ക്കെതിരെയായിരുന്നു ആക്രമണം നടന്നത്. മുഖത്തും ശരീരത്തും ഗുരുതരമായി പരിക്കറ്റ അദ്ധ്യാപിക ആശുപത്രിയില്‍ ചികിത്സയിലാണ്.

കോളേജിലേക്ക് ബസ് കാത്തി നില്‍ക്കെയായിരുന്നു അദ്ധ്യാപികയ്ക്ക് നേരെ ആക്രമണം നടന്നത്. മുഖം മറച്ച് ബൈക്കിലെത്തിയ രണ്ട് പേര്‍ അദ്ധ്യാപികയ്ക്ക് നേരെ ആസിഡ് ഒഴിച്ച ശേഷം കടന്നു കളയുകയായിരുന്നു. മുഖത്താണ് ഷൈലജയ്ക്ക് അധികവും പരിക്കേറ്റത്. ഷൈലജയ്‌ക്കൊപ്പം ബസ് സ്റ്റോപ്പിലുണ്ടായിരുന്നവര്‍ ഉടന്‍ തന്നെ ഇവരെ സമീപത്തുള്ള നര്‍മദ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

DONT MISS
Top