അച്ഛന്റെ ആഗ്രഹം സഫലമാക്കിയ മകന്‍; ഗൂഗിളിന്റെ ഹൃദ്യമായ ഹ്രസ്വചിത്രം ഹിറ്റാകുന്നു

Untitled-1

ഫാദേഴ്‌സ് ഡേയുടെ മുന്നോടിയായി ഗൂഗിള്‍ പുറത്തിറക്കിയ ഹ്രസ്വ ചിത്രം ഇന്റര്‍നെറ്റില്‍ ഹിറ്റാവുകയാണ്. അച്ഛനും മകനും തമ്മിലുള്ള ഗാഢമായ സ്‌നേഹബന്ധത്തിന്റെ കഥയാണ് ചിത്രത്തിന്റെ ഉള്ളടക്കം.

അച്ഛന്റെ ആഗ്രഹം സഫലമാക്കുന്ന മകനിലൂടെയാണ് ഗൂഗിള്‍ തങ്ങളുടെ സേവനങ്ങളെ കുറിച്ച് ആവിഷ്‌കരിക്കുന്നത്. മുംബൈയിലേക്ക് താമസം മാറാന്‍ ആവശ്യപ്പെടുന്ന മകനോട് താന്‍ ഒരിക്കലും മുംബൈയിലേക്ക് വരില്ലെന്നു അച്ഛന്‍ പറയുന്നു. അമ്മയാണ് മുംബൈയിലേക്ക് ഒരിക്കലും മടങ്ങിപ്പോകില്ലെന്ന അച്ഛന്റെ വാക്കുകളുടെ കാരണം മകനോട് പറയുന്നത്.

സിനിമയില്‍ അഭിനയിക്കണമെന്ന് പറഞ്ഞാണ് അച്ഛന്‍ മുംബൈയില്‍ എത്തുന്നത്. എന്നാല്‍ അതിനു കഴിയാതെ വീണ്ടും നാട്ടിലേക്ക് തിരിച്ചെത്തുന്നു. ഒരു തിയേറ്ററിന്റെ മാനേജറായി ജോലി ലഭിക്കുന്ന അച്ഛന്‍ ഇനി ഒരിക്കലും മുംബൈയിലേക്ക് തിരിച്ചു പോകില്ലെന്ന് ശപഥം ചെയ്യുന്നു.

അച്ഛന്റെ വലിയൊരാഗ്രഹമാണ് സിനിമയില്‍ അഭിനയിക്കുകയെന്നറിയുന്ന മകന്‍ അച്ഛന്റെ ആഗ്രഹം സഫലമാക്കുകയാണ്. ഗൂഗിളിന്റെ സഹായത്തോടെയാണ് അച്ഛന്റെ അഭിനയമികവ് മകന്‍ പകര്‍ത്തുന്നത്. ഒടുവില്‍ അച്ഛന് സ്വപ്‌ന സാക്ഷാത്കാരമായി സമ്മാനം നല്‍കുന്നു. മകന്റെ സ്‌നേഹത്തിനു മുന്നില്‍ അച്ഛന്‍ വികാരാധീനനാവുകയും മകന്റെ ആവശ്യത്തിന് സമ്മതം മൂളുകയും ചെയ്യുന്നു.

ഇതിനു മുമ്പും ഇത്തരത്തില്‍ ഹൃദയസ്പര്‍ശിയായ ഹ്രസ്വചിത്രം നിര്‍മിച്ചിരുന്നു. 15 വര്‍ഷത്തിനു ശേഷം കാഴ്ചശക്തി തിരിച്ചുകിട്ടിയ അമിത് തിവാരിയുടെ കഥയാണ് ഗൂഗിള്‍ അവതരിപ്പിച്ചത്.

DONT MISS
Top