റമദാന്‍ മാസത്തില്‍ സജീവമായി ഈന്തപ്പഴ വിപണി

Eethapapzham

തൃശ്ശൂര്‍: റമദാന്‍ മാസത്തിലെ നോമ്പുതുറ വിഭവങ്ങളില്‍ ഒഴിച്ചുകൂടാനാവത്തതാണ് ഈന്തപ്പഴം. അതിനാല്‍ തന്നെ ഈന്തപ്പഴ വിപണി ഇപ്പോള്‍ സജീവമായിരിക്കുകയാണ്. കിലോക്ക് 200 രൂപമുതല്‍ 1800 രൂപ വരെ വിലവരുന്ന ഈന്തപ്പഴങ്ങള്‍ വിപണിയില്‍ ലഭ്യമാണ്. ഉണക്ക പഴങ്ങള്‍ക്കും ആവശ്യക്കാര്‍ ഏറെയുണ്ട്.

ഇസ്രായേലില്‍ നിന്നുള്ള മെഡ്‌ജോള്‍ ആണ് ഈന്തപ്പഴ വിപണിയിലെ ഇപ്പോഴത്തെ താരം. കിലോക്ക് വില കേട്ടാലൊന്ന് ചങ്കിടിക്കും, 1400 മുതല്‍ 1800 വരെ. വലിപ്പക്കാര്യത്തില്‍ കേമനായതിനാല്‍ രണ്ടെണ്ണം കൊണ്ട് ഒരു കുടുംബത്തിന് നോമ്പ് തുറക്കാനാകും.

യുഎഇയില്‍ നിന്നുള്ള ഫര്‍ദ്, ഇറാനില്‍ നിന്നുള്ള കിനിയ, കെസര്‍, അറ്മന തുടങ്ങിയവക്കും വലിയ ഡിമാന്റാണ്. ടുണീഷ്യ, സൗദി,ഇറാക്ക്, ഒമാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഈന്തപ്പഴങ്ങള്‍ക്കും കാരക്കയ്ക്കും ആവശ്യക്കാരേറെയുണ്ട്.

നോമ്പുകാലമായതിനാല്‍ ഡ്രൈഫ്രൂട്‌സ് വിപണിയിലും ഉണര്‍വ്വ് പ്രകടമാണ്. ചൈന, ആഫ്രിക്ക, അഫ്ഗാന്‍ എന്നിവിടങ്ങളില്‍ നിന്നുമാണ് ആപ്രിക്കോട്ട്, വാള്‌നെട്ട്, ബ്ലൂബെറി, കാന്റ്‌ലോപി, കിവി തുടങ്ങിയ ഇനങ്ങളുടെ ഉണക്ക് പഴങ്ങളെത്തിച്ചിരിക്കുന്നത്. അറുനൂറ് മുതല്‍ 1600 രൂപ വരെ കിലോയ്ക്ക് വിലയുണ്ട്.

DONT MISS
Top