പെട്രോള്‍,ഡീസല്‍ വില വീണ്ടും വര്‍ദ്ധിപ്പിച്ചു

petrol

ദില്ലി: രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. ഡീസലിന് ഒരു രൂപ 26 പൈസയും പെട്രോളിന് അഞ്ച് പൈസയുമാണ് കൂട്ടിയത്. വിലവര്‍ദ്ധന ഇന്ന് അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വരും.

എണ്ണക്കമ്പനികള്‍ ഇന്ന് ചേര്‍ന്ന അവലോകന യോഗത്തിലാണ് വിലവര്‍ധന നടപ്പാക്കാന്‍ തീരുമാനമായത്. അസംസ്‌കൃത എണ്ണയുടെ രാജ്യാന്തര വിപണിയിലെ വിലയും ഡോളര്‍-രൂപ നിരക്കിലെ വ്യത്യാസവുമാണ് വില വര്‍ദ്ധിക്കാന്‍ കാരണം. കഴിഞ്ഞ ജൂണ്‍ ഒന്നിന് പെട്രോളിന് 2.28 രൂപയും ഡീസലിന് 2.26 രൂപയും കൂട്ടിയിരുന്നു.

DONT MISS
Top