പ്രിയങ്ക ചോപ്രയുടെ വാര്‍ത്താസമ്മേളനം മാധ്യമപ്രവര്‍ത്തകര്‍ ബഹിഷ്‌ക്കരിച്ചു

priyanka-chopra

പാറ്റ്‌ന: ബോളിവുഡ് നടി പ്രിയങ്ക ചോപ്രയുടെ വാര്‍ത്താസമ്മേളനം മാധ്യമപ്രവര്‍ത്തകര്‍ ബഹിഷ്‌ക്കരിച്ചു. പ്രിയങ്ക നിര്‍മ്മിക്കുന്ന ബോജ്പൂരി ചിത്രം ബംബം ബോല്‍ രഹാ ഹേ കാശിയുടെ പ്രചരണത്തിനായി വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനമാണ് മാധ്യമപ്രവര്‍ത്തകര്‍ ബഹിഷ്‌ക്കരിച്ചത്. പ്രിയങ്കയുടെ അംഗരക്ഷകര്‍ മാധ്യമപ്രവര്‍ത്തകരോട് മോശമായി പെരുമാറിയതിനെ തുടര്‍ന്നായിരുന്നു ബഹിഷ്‌ക്കരണം.

പാറ്റ്‌നയിലാണ് സംഭവം. വാര്‍ത്താസമ്മേളനത്തിന് തൊട്ടുമുന്‍പായി പ്രിയങ്കയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ആക്രമിച്ചെന്നായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ആരോപണം. മാധ്യമപ്രവര്‍ത്തകര്‍ എത്താതിരുന്നതിനെ തുടര്‍ന്ന് പ്രിയങ്ക വാര്‍ത്താസമ്മേളനം നടത്താതെ മടങ്ങി.

അതേസമയം പ്രിയങ്കയുടെ ആദ്യ നിര്‍മ്മാണസംരംഭമായ ബോജ്പുരി ചിത്രം വിവാദങ്ങളില്‍ പെടുന്നത് ഇതാദ്യമായല്ല. ചിത്രത്തില്‍ അനാവശ്യമായി അശ്ലീലരംഗങ്ങള്‍ കുത്തിനിറച്ചതിനെതിരെ ഏറെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

DONT MISS
Top