ബൂമ്രയ്ക്ക് വീണ്ടും നാലുവിക്കറ്റ്; ഇന്ത്യയ്ക്ക് 124 റണ്‍സ് വിജയലക്ഷ്യം

Bhumra

ഹരാരെ: സിംബ്ബാവെയ്‌ക്കെതിരായ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 124 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ആതിഥേയര്‍ 42.2 ഓവറില്‍ വെറും 123 റണ്‍സിന് പുറത്തായി. നാല് വിക്കറ്റ് വീഴ്ത്തിയ പേസ് ബൗളര്‍ ജസ്പ്രീത് ബൂമ്രയാണ് സിംബ്ബാവെയെ തകര്‍ത്തത്. പരമ്പരയില്‍ ഇത് രണ്ടാം തവണയാണ് ബൂമ്ര നാല് വിക്കറ്റ് വീഴ്ത്തുന്നത്.

പരമ്പരയില്‍ ആദ്യമായി ടോസ് നേടിയ സിബ്ബാവെ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. 27 റണ്‍സെടുത്ത ചിബാബയ്ക്കും 38 റണ്‍സെടുത്ത സിബാന്‍ഡയ്ക്കും മാത്രമേ പിടിച്ചു നില്‍ക്കാനായുള്ളൂ. ഇവരെ കൂടാതെ രണ്ടക്കം കടന്നത് 17 റണ്‍സെടുത്ത മരുമയും 10 റണ്‍സെടുത്ത മാഡ്‌വിസയും മാത്രം. പത്തോവറില്‍ വെറും 22 റണ്‍സ വഴങ്ങിയാണ് ബൂമ്ര നാല് വിക്കറ്റ് വീഴ്ത്തിയത്. ഏകദിനത്തിലെ ബൂമ്രയുടെ മികച്ച പ്രകടനമാണിത്. നേരത്തെ ആദ്യ ഏകദിനത്തില്‍ ബൂമ്ര 28 റണ്‍സിന് നാല് വിക്കറ്റ് വീഴ്ത്തിയിരുന്നു. ആ പ്രകടനമാണ് ഇന്ന് തിരുത്തി കുറിച്ചിരിക്കുന്നത്.

DONT MISS
Top