വളര്‍ത്തു മൃഗങ്ങളെ കൊന്നുവെന്ന കാരണം പറഞ്ഞ് ചെന്നൈയില്‍ അന്‍പതോളം നായ്ക്കളെ ചുട്ടുകൊന്നു

stray-dogചെന്നൈ: ചെന്നൈയില്‍ അന്‍പതോളം തെരുവു നായ്ക്കളെ തീ കൊളുത്തി കൊന്നതായി പരാതി. മേല്‍മരുവത്തൂരിന് സമീപം കീഴമൂരിലാണ് അന്‍പതോളം തെരുവ് നായ്ക്കളെ ഒരു സംഘം ആളുകള്‍ ചുട്ടുകൊന്നത്. മൃഗ സംരക്ഷണ പ്രവര്‍ത്തകനായ അശ്വന്ത് പരാതിയുമായി പൊലീസ് സ്റ്റേഷനില്‍ സമീപിച്ചപ്പോഴാണ് ജൂണ്‍ അഞ്ചിന് നടന്ന സംഭവം പുറംലോകമറിയുന്നത്.

കീഴമൂര്‍ സ്വദേശികളായ മുരളി, മുത്തു, മുരുഗദോസ്, ജീവ എന്നിവര്‍ക്കെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. വളര്‍ത്തുമൃഗങ്ങളെ കൊന്നു എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് അന്‍പതോളം വരുന്ന തെരുവ് നായ്ക്കളെ ഇവര്‍ തീകൊളുത്തി കൊന്നതെന്ന് അശ്വന്ത് പരാതിയില്‍ പറയുന്നു. എന്നാല്‍ അവരുടെ വളര്‍ത്തു മൃഗങ്ങള്‍ ചത്തതായി തെളിവുകളൊന്നുമില്ല. തെരുവു നായ്ക്കളെ കൊലപ്പെടുത്തിയതിനുള്ള തെളിവുകള്‍ ആവശ്യമെങ്കില്‍ ഹാജരാക്കാമെന്നും അശ്വന്ത് പറയുന്നു. പാതികരിഞ്ഞ നിലയില്‍ നായ്ക്കളുടെ ശവശരീരങ്ങള്‍ അഴുകിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇത് താന്‍ മുഴുനായും കത്തിച്ചുകളയുകയായിരുന്നുവെന്നും അശ്വന്ത് പരാതിയില്‍ വ്യക്തമാക്കി.

DONT MISS
Top