പുതിയ പത്ത് ഫീച്ചറുകളുമായി ആപ്പിള്‍ എത്തുന്നു

apple

പുതിയ പത്ത് ഫീച്ചറുകള്‍ അവതരിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് ആപ്പിള്‍. ഐഒഎസ് 10, സിരി, വാച്ച് ഒഎസ് 3 തുടങ്ങി അത്യാധുനിക സാങ്കേതിക ഫീച്ചറുകളുമായാണ് ആപ്പിള്‍ രംഗത്തെത്തിയിരിക്കുന്നത്. സാന്‍ഫ്രാന്‍സിസ്‌ക്കോയില്‍ നടന്ന ആപ്പിള്‍ വേള്‍ഡ് വൈഡ് ഡെവലപ്പേഴ്‌സ് കോണ്‍ഫറന്‍സിലാണ് ആപ്പിള്‍ തങ്ങളുടെ പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ചത്. അതിനിടെ ചില പ്രധാന ആപ്ലിക്കേഷനുകളില്‍ മാറ്റങ്ങള്‍ വരുത്താനും ആപ്പിള്‍ തീരുമാനിച്ചിട്ടുണ്ട്. ഐഒഎസ്, മാക് ഒഎസ് ,ടിവി ഒഎസ്, വാച്ച് ഒഎസ് എന്നീ നാല് പ്രധാന പ്ലാറ്റ്ഫോമുകളുടെ ഡിസൈനിലും പ്രവര്‍ത്തനങ്ങളിലും മാറ്റം വരുത്തിയാണ് ആപ്പിള്‍ അവതരിപ്പിക്കുന്നത്.

1. ഐ മെസേജ്

സ്റ്റിക്കറുകളും റിയാക്ഷനുകളും ഉപയോഗിക്കുന്ന ആദ്യ ചാറ്റ് ആപ്ലിക്കേഷനല്ലെങ്കിലും ഈ വിഭാഗത്തില്‍ നിരവധി പുതുമകളുമായാണ് ആപ്പിള്‍ ഐ മെസേജ് അവതരിപ്പിക്കുന്നത്. ഹൃദയമിടിപ്പ്, ടച്ച് റിയാക്ഷന്‍ ഉള്‍പ്പെടെയുള്ളവ ഇതില്‍ ലഭ്യമാകും. വലിപ്പമേറിയ ചിത്രങ്ങള്‍ എളുപ്പത്തില്‍ ഉള്‍പ്പെടുത്താന്‍ ഈ ആപ്ലിക്കേഷന്‍ വഴി സാധിക്കും. ആപ്പിള്‍ മ്യൂസിക്ക് ലിങ്കുകളും വീഡിയോകളും അയക്കാനും അവ സന്ദേശം സ്വീകരിക്കുന്നയാള്‍ക്ക് മെസേജ് ആപ്പില്‍ത്തന്നെ തുറന്ന് കാണാനും സാധിക്കും.

2. സിരി മാക്കിലേക്കും

ആപ്പിളിന്റെ പേഴ്‌സണല്‍ അസിസ്റ്റന്റായ സിരി, മാക്കിലേക്കും വരുന്നു. സിരി യൂസറിന്റെ ശബ്ദം ഉപയോഗിച്ച് മെസേജുകള്‍ അയക്കാനും കോളുകള്‍ അറ്റന്റ് ചെയ്യാനും സാധിക്കുന്നു. ഐഫോണുകളില്‍ മാത്രം ലഭ്യമായിരുന്ന സോഫ്റ്റവെയറാണ് ഇനിമുതല്‍ മാകിലും ലഭ്യമാകുന്നത്.

3. ഫോട്ടോ ആപ്പ്

വ്യത്യസ്തമായ മാറ്റങ്ങളുമായാണ് ഫോട്ടോ ആപ്പ് ആപ്പിള്‍ അവതരിപ്പിച്ചത്. ഫോട്ടോകളെ വിവിധ രീതിയില്‍ വേര്‍തിരിക്കാംന്‍ ഇതിലൂടെ സാധിക്കും. പ്രധാനപ്പെട്ട നിമിഷങ്ങള്‍ക്കനുസരിച്ചോ സ്ഥലങ്ങള്‍ക്കനുസരിച്ചോ ഫോട്ടോകളെ വേര്‍തിരിച്ച് സൂക്ഷിക്കാന്‍ സാധിക്കും.

4. ആപ്പിള്‍ മ്യൂസിക്ക്

ഡിസൈനില്‍ മാറ്റം വരുത്തിയാണ് ആപ്പിള്‍ മ്യൂസിക് ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. പാട്ടുകള്‍ എളുപ്പത്തില്‍ കണ്ടെത്താന്‍ സാധിക്കുന്ന വിധത്തിലാണ് പുതിയ ആപ്പ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. പാട്ട് കേള്‍ക്കുന്നതിനോടൊപ്പം സ്‌ക്രീനില്‍ പാട്ടിന്റെ വരികള്‍ കാണാനും സംവിധാനമുണ്ടാകും.

5. ആപ്പിള്‍ മാപ്പ്

യാത്ര ചെയ്യുന്ന വഴിയിലുടനീളമുള്ള ട്രാഫിക്ക് മുന്‍കൂട്ടി അറിയാന്‍ ആപ്പിള്‍ മാപ്പ് സഹായകരമാണ്. ഈ ആപ്പ് ഉപയോഗിച്ച് ആവശ്യമുള്ള റൂട്ടിലേക്ക് കാര്‍ ബുക്ക് ചെയ്യാനും ഹോട്ടല്‍ ബുക്ക് ചെയ്യാനും സാധിക്കും. കൂടാതെ വഴിയിലുടനീളമുള്ള ഷോപ്പുകളും പെട്രോള്‍ പമ്പുകളും മറ്റും നമ്മുടെ ആവശ്യാനുസരണം കാണാനും സാധിക്കും.

6. ഹോം കിറ്റ്

റൂം ഓട്ടോമോഷന്റെ മറ്റൊരു ലെവലായാണ് ആപ്പിള്‍ ഹോം കിറ്റ്് അവതരിപ്പിക്കുന്നത്. ഹോം കിറ്റ് ആപ്പ് ഉപയോഗിച്ച് വീട്ടുപകരണങ്ങളെ നിയന്ത്രിക്കാനും ഫോണിനേയും ടാബ് ലെറ്റിനേയും ഉള്‍പ്പെടെ ഒരു റിമോട്ട് കണ്‍ട്രോളാക്കി മാറ്റാനും സാധിക്കും.

7. ഫോണ്‍ കോള്‍സ് ആപ്പ്

ഇന്ത്യക്കാര്‍ക്കുള്‍പ്പെടെ ഏറ്റവും അധികം ഉപയോഗപ്രദമായ ഒരു ഫീച്ചറാണ് വോയിസ് മെയില്‍. ഇതില്‍ ചില മാറ്റങ്ങള്‍ വരുത്തിയാണ് ആപ്പിള്‍ പുതിയ ആപ്പ് അവതരിപ്പിക്കുന്നത്. വോയിസ് മെസേജ് ലഭ്യമാകേണ്ടയാള്‍ ഔട്ട് ഓഫ് കവറേജ് ആയാലും വോയിസ് മെയില്‍ ലഭ്യമാകുമെന്നതാണ് പ്രത്യേകത.

8. ആപ്പിള്‍ കണ്ടിന്യൂയിറ്റി

ഒരു ഡിവൈസില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രോഗ്രാം മറ്റൊരു ഡിവൈസില്‍ അതേ രീതിയില്‍ തന്നെ തുറന്നു കാണാം എന്നതാണ് കണ്‍റ്റിന്യൂയിറ്റി ഫീച്ചര്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഉദാഹരണത്തിന് ഐഫോണില്‍ മെയില്‍ ചെക്ക് ചെയ്യുകയാണെങ്കില്‍ പാസ്‌വേര്‍ഡ് കൂടാതെ അത് ഐപാഡിലൊ മറ്റ് ഡിവൈസുകളിലോ തുറക്കാന്‍ സാധിക്കും.

9. ആപ്പിള്‍ 3ഡി ടച്ച്

സ്മാര്‍ട്‌ഫോണ്‍ സ്‌ക്രീനിലുള്ള ഓരോ ആപ്ലിക്കേഷന്റെ മുകളിലും ഏല്‍ക്കുന്ന വിരല്‍ സ്പര്‍ശത്തിന്റെ മര്‍ദ്ദം തിരിച്ചറിഞ്ഞ് വ്യത്യസ്തമായി പെരുമാറാന്‍ കഴിയുന്ന സ്‌ക്രീനിന്റെ കഴിവിനെയാണ് 3 ഡി ടച്ച് കൊണ്ട് ഉദ്ദേശിക്കുന്നത്.

10. ആപ്പിള്‍ ന്യൂസ്

ആപ്പിള്‍ ന്യൂസ് വഴി ഉപഭോക്താക്കള്‍ക്ക് വാര്‍ത്തകളുടെ സ്വഭാവമനുസരിച്ച് തെരഞ്ഞെടുത്ത് വായിക്കാന്‍ സാധിക്കും. ബ്രേക്കിങ് ന്യൂസ് ഉള്‍പ്പെടെയുള്ളവയുടെ നോട്ടിഫിക്കേഷന്‍ ലഭ്യമാകും എന്നതും ആപ്പിള്‍ ന്യൂസിന്റെ പ്രത്യേകതയാണ്.

DONT MISS
Top