ചാര്‍ലിയുടെ തമിഴ് പതിപ്പില്‍ മാധവന്‍ നായകനാകുന്നു

charlie-1

2015-ലെ സൂപ്പര്‍ ഹിറ്റ് ചിത്രമായ ചാര്‍ലിയുടെ തമിഴ് പതിപ്പൊരുങ്ങുന്നു. മാധവനാണ് ദുല്‍ഖര്‍ സല്‍മാന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തമിഴിലെ സൂപ്പര്‍ ഹിറ്റ് സംവിധായകന്‍ എഎല്‍ വിജയ് ആണ് സംവിധാനം. തമിഴിന് പുറമേ മറാത്തി, ബംഗാളി ഭാഷകളിലും ചിത്രം ഒരുങ്ങുന്നുണ്ട്.

ഈ ചിത്രം സംവിധാനം ചെയ്യുന്നത് ഒരു വെല്ലുവിളിയായി ഏറ്റെടുക്കുന്നുവെന്ന് എഎല്‍ വിജയ് പറഞ്ഞു. സിനിമയുടെ കഥയില്‍ മാറ്റമില്ലെങ്കിലും ഏറെ വ്യത്യസ്തമായ രീതിയില്‍ ചെയ്യാനാണ് തനിക്ക് താത്പര്യമെന്ന് വിജയ് പറഞ്ഞു. തമിഴ് ചിത്രത്തിന് ആവശ്യമുള്ള ചേരുവകള്‍ ഉണ്ടാകും. മാധവന്‍ ഈ കഥാപാത്രത്തിന് ഏറ്റവും യോജിച്ച താരമാണെന്നും സംവിധായകന്‍ വ്യക്തമാക്കി.

ഈ വര്‍ഷം അവസാനം തമിഴ് പതിപ്പിന്റെ ചിത്രീകരണം തുടങ്ങും. ഏറ്റെടുത്തിരിക്കുന്ന രണ്ട് സിനിമകളുടെ ഷൂട്ടിംഗ് പൂര്‍ത്തിയായ ശേഷം നവംബറോടെ ചിത്രം ആരംഭിക്കുമെന്ന് എഎല്‍ വിജയ് പറഞ്ഞു. ചിത്രത്തിലെ മറ്റ് താരങ്ങളേയോ ഷൂട്ടിംഗ് ലൊക്കേഷനോ തീരുമാനിച്ചിട്ടില്ല.

DONT MISS
Top