മദ്യപാനത്തിന്റെ വിപത്ത് ഓര്‍മപ്പെടുത്തി ഒരു ഹ്രസ്വ ചിത്രം, ‘ടൈം ഓവര്‍’

time over

മദ്യപാനത്തില്‍ ആനന്ദം കണ്ടെത്തുന്നവര്‍ക്ക് ഓര്‍മപ്പെടുത്തലാവുകയാണ് ‘ടൈം ഓവര്‍’ എന്ന ഹ്രസ്വ ചിത്രം. മദ്യപാനം ജീവിത ശീലമാക്കിയവര്‍ക്ക് ജീവിതം എങ്ങനെ കൈവിട്ടു പോകുന്നു എന്ന് ടൈം ഓവര്‍ കാണിച്ചു തരുന്നു. ഫൈസല്‍ ഹുസൈന്‍ രചനയും ചിത്രസംയോജനവും നിര്‍വ്വഹിച്ച് സംവിധാനം ചെയ്തിരിക്കുന്ന ഹ്രസ്വ ചിത്രം കഴിഞ്ഞ ദിവസം യൂ ട്യൂബില്‍ റിലീസ് ചെയ്തു. മദ്യം ഉള്‍പ്പെടെയുള്ള ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗം ഉപേക്ഷിക്കാന്‍ സമയം അതിക്രമിച്ചിരിക്കുന്നെന്ന് ഈ ചെറു ചിത്രം വിളിച്ചു പറയുന്നു.

ഷീബ രഘു നാഥന്‍സ് ഗ്രൂപ്പ് നിര്‍മ്മിച്ച ഹ്രസ്വ ചിത്രത്തിന്റെ ഛായാഗ്രഹണം സന്തോഷ് വിഷ്യല്‍ മീഡിയയും പശ്ചാത്തല സംഗീതം രാജീവ് ആറ്റുകാലും നിര്‍വ്വഹിച്ചിരിക്കുന്നു.

DONT MISS
Top