ക്വാറികളിലെ ഖനനം ചെയ്ത പാറ നീക്കാന്‍ വനംവകുപ്പ് ഒത്താശ ചെയ്യുന്നതായി ആരോപണം

lorry
തൃശൂര്‍: തൃശൂര്‍ ജില്ലയിലെ വലക്കാവ് മേഖലയില്‍ വനഭൂമിയില്‍ പ്രവര്‍ത്തിക്കുന്ന ക്വാറികളിലെ ഖനനം ചെയ്ത പാറ നീക്കാന്‍ വനംവകുപ്പ് ഒത്താശ ചെയ്യുന്നതായി ആരോപണം. കളക്ടറുടെ പരിഗണനയിലിരിക്കുന്ന വിഷയമായിട്ടും ഡിഎഫ്ഒ പാറ കൊണ്ടുപോകാന്‍ അനുമതി നല്‍കിയെന്നാണ് ആരോപണം.

വട്ടാപ്പാറമേഖലയില്‍ വനഭൂമി കയ്യേറിയാണ് കരിങ്കല്‍ക്വാറികളുടെ പ്രവര്‍ത്തനമെന്ന് സ്ഥിരീകരിക്കപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ വനവകുപ്പ് തന്നെ ക്വാറികളുടെ പ്രവര്‍ത്തനം തടഞ്ഞുകൊണ്ട് ഉത്തരവിറക്കുകയും ചെയ്തു. എന്നാല്‍ ഈ ഉത്തരവ് നിലനില്‍ക്കുമ്പോഴാണ് ഖനനം ചെയ്ത പാറ കൊണ്ടുപോകുവാന്‍ ഡിഎഫ്ഒ അനുമതി നല്‍കിയിരിക്കുന്നത്.

ഈ സാഹചര്യത്തില്‍ പാറ നീക്കത്തിനായി എത്തിയ വാഹനങ്ങള്‍ നാട്ടുകാര്‍ തടഞ്ഞുവെച്ചിരിക്കുകയാണ്. വനഭൂമിയില്‍ നിന്നും പാറകൊണ്ടുപോകാന്‍ ശ്രമിച്ചതിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഡിഎഫ്ഒയെ നാട്ടുകാര്‍ ഫോണില്‍ ബന്ധപ്പെട്ടുവെങ്കിലും കേസെടുക്കില്ലെന്ന നിലപാടാണ് സ്വീകരിച്ചത്.

ക്വാറി തുറന്ന് പ്രവര്‍ത്തിക്കാനുള്ള നീക്കമുണ്ടായാല്‍ സമരം ശക്തമാക്കാനാണ് പ്രദേശവാസികളുടെ തീരുമാനം.

DONT MISS
Top