ബൂമ്രയ്ക്ക് നാല് വിക്കറ്റ്, സിംബ്ബാവെ 168 റണ്‍സിന് പുറത്ത്; ഇന്ത്യ ഒന്നിന് 50

Bhumra

ഹരാരെ: സിംബ്ബാവെയ്ക്ക് എതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 169 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത സിംബ്ബാവെ 168 റണ്‍സിന് പുറത്തായി. നാല് വിക്കറ്റ് വീഴ്ത്തിയ പേസര്‍ ജസ്പ്രീത് ബൂമ്രയാണ് സിംബ്ബാവെയെ തകര്‍ത്തത്. മറുപടി ബാറ്റിങ്ങ് ആരംഭിച്ച ഇന്ത്യ 18.2 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 59 റണ്‍സ് എടുത്തിട്ടുണ്ട്. അരങ്ങേറ്റ മത്സരത്തിനിറങ്ങിയ കരുണ്‍ നായര്‍ ഏഴ് റണ്‍സെടുത്ത് പുറത്തായി. 25 റണ്‍സോടെ ലോകേഷ് രാഹുലും 14 റണ്‍സോടെ അമ്പാട്ടി റായിഡുവുമാണ് ക്രീസില്‍. ഏകദിന ക്രിക്കറ്റിലെ തന്റെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമാണ് ബൂമ്ര ഇന്ന് കാഴചവെച്ചത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ആതിഥേയര്‍ക്ക് തകര്‍ച്ചയോടെയായിരുന്നു തുടക്കം. സ്‌കോര്‍ എട്ടില്‍ നില്‍ക്കെ ഓപ്പണര്‍ പീറ്റര്‍ മൂറിനെ പുറത്താക്കി സ്രാന്‍ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടു. പിന്നീട് നിര്‍ണായക ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തി ഇന്ത്യ എതിരാളികളെ വരിഞ്ഞ് മുറുക്കുകയായിരുന്നു. ഒരു ഘട്ടത്തില്‍ അഞ്ചിന് 77 എന്ന നിലയിലേക്ക് തകര്‍ന്ന ടീമിനെ 41 റണ്‍സെടുത്ത ചിഗുംബരയാണ് 150 കടത്തിയത്. 23 റണ്‍സെടുത്ത സിക്കന്തര്‍ റാസയും 21 റണ്‍സെടുത്ത ഇര്‍വിനും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. 14 വൈഡ് ഉള്‍പ്പെടെ 20 റണ്‍സ് എക്‌സ്ട്രാ ഇനത്തില്‍ ഇന്ത്യ വഴങ്ങിയില്ലായിരുന്നെങ്കില്‍ സിംബ്ബാവെയുടെ നില ഇതിലും പരിതാപകരമായേനേ.

9.5 ഓവറില്‍ 28 റണ്‍സ് വഴങ്ങിയാണ് ബൂമ്ര നാല് വിക്കറ്റ് വീഴ്ത്തിയത്. ധവാല്‍ കുല്‍ക്കര്‍ണി, ബരീന്ദര്‍ സ്രാന്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി.

DONT MISS
Top